സുഹാർ: പ്രവാസികളിൽ കോവിഡിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഹ്രസ്വചിത് രം ഒരുങ്ങുന്നു. ‘പൂട്ട്’ എന്ന പേരിലുള്ള ചിത്രം െഎ മാജിക്ക് സുഹാറിെൻറ ബാനറിൽ പ്രശാന് ത് വട്ടോളി, ജോസ്ചാക്കോ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. പ്രണവ് ആണ് കാമറയും സംവിധാനവും. തിരക്കഥ ബബിലേഷ് ഭാസ്കറിെൻറയാണ്. റോബിൻ ആണ് എഡിറ്റിങ്. സിറാജ് കാക്കൂർ പ്രൊഡക്ഷൻ കൺട്രോളറുമാണ്.
ഫലജ് ബദറുൽ സമയിൽ നടന്ന സ്വിച്ച് ഒാൺ ചടങ്ങിൽ ബദറുൽസമ ബ്രാഞ്ച് മാനേജർ അനീഷ് മോഹനൻ, ബ്രാഞ്ച് എച്ച്.ആർ മേധാവി അഖിൽ, ഉമേഷ് വട്ടോളി, റഫീഖ് പറമ്പത്ത് തുടങ്ങിയവർ പെങ്കടുത്തു. വിഷയം കോവിഡ് ആയതിനാൽ അറബിയിൽ കൂടി വിവർത്തനം ചെയ്യാൻ പദ്ധതിയുണ്ട്. ഈ ആഴ്ചതന്നെ ഇൗ കൊച്ചുചിത്രം റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.