സലാല: സലാലക്കടുത്ത് മസ്യൂനയിൽ മാൻ ഹോളിൽ വീണ് മലയാളി നഴ്സിന് ഗുരുതര പരിക്കേറ്റു. കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മി വിജയകുമാർ (34) ആണ് അപകടത്തിൽപെട്ട് ഗുരുതരാവസ്ഥയിലുള്ളത്.സലാലയിൽനിന്ന് 200 കിലോമീറ്റർ അകലെ മസ്യൂനയിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. താമസ സ്ഥലത്തെ മാലിന്യം കളയാൻ ബലദിയ ഡ്രമിനടുത്തേക്ക് പോകുമ്പോളാണ് അറിയാതെ മാൻ ഹോളിൽ വീണതെന്നാണ് പ്രാഥമിക വിവരം.
മാൻ ഹോളിൽ വീണ് ഗുരുതര പരിക്കേറ്റ ഇവരെ തൊട്ടടുത്ത ആശുപത്രിയിലും പിന്നീട് സുൽത്താൻ ഖാബൂസ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.നിലവിൽ വളരെ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണുള്ളത്. ഭർത്താവും ഏക കുട്ടിയും സംഭവമറിഞ്ഞ് സലാലയിലെത്തിയിട്ടുണ്ട്. മിനിസ്ട്രി ഓഫ് ഹെൽത്തിൽ സ്റ്റാഫ് നഴ്സായ ഇവർ ഒരു വർഷം മുമ്പാണ് നാട്ടിൽനിന്ന് സലാലയിലെത്തുന്നത്. മസ്യൂനയിലെ ഹെൽത്ത് സെന്ററിലാണ് ഇവർ ജോലി ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.