ഹൃദയാഘാതം: കോട്ടയം സ്വദേശി സലാലയിൽ നിര്യാതയായി

സലാല: ഹൃദയാഘാതത്തെ തുടർന്ന്​ കോട്ടയം സ്വദേശി സലാലയിൽ നിര്യാതയായി. കറുകച്ചാൽ നെടുംകുന്നത്തെ മിനി മന്ദിരത്തിൽ സൈമ ബാലകൃഷ്ണൻ (52) ആണ്​ മരിച്ചത്​.

ബുധനാഴ്ച ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ 12 വർഷമായി ഭർത്താവ് ബാലകൃഷ്​ണനോടൊപ്പം സലാലയിലുണ്ട്. മക്കൾ: ഗോകുൽ, ഗോപിക (ഇരുവരും ദുബൈ). പിതാവ്​: പരമേശ്വരൻ നായർ. മാതാവ്​ ജഗദമ്മ. സഹോദരങ്ങൾ: പ്രീത, ഹേമ, അമ്പിളി.

സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

Tags:    
News Summary - Kottayam native died in salalah due to heart attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.