ഷാജി വിഷ്ണു

കൊല്ലം സ്വദേശി ഒമാനിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ

മസ്‌കത്ത്: കൊല്ലം സ്വദേശിയെ ഇബ്ര സഫാലയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെളിച്ചിക്കാല, കൈതക്കുഴി മിഷന്‍ വില്ലയില്‍ ഷാജി വിഷ്ണുവിനെ(26)യാണ് താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.

കുടിവെള്ള വിതരണ കമ്പനിയിലെ ജീവനക്കാരനായിരുന്നു. പിതാവ്: ഷാജി, മാതാവ്: ബിന്ദു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Tags:    
News Summary - Kollam native found dead at residence in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.