??.??.??.?? ???????? ???? ????????? ???????????? ?????? ???????? ????

സൊഹാര്‍ കെ.എം.സി.സി ദേശീയദിന റാലി സംഘടിപ്പിച്ചു

സൊഹാര്‍: ലോക സമാധാനത്തിന് മികച്ച സംഭാവന അര്‍പ്പിക്കുന്ന ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് അഭിവാദ്യമര്‍പ്പിച്ച് കെ.എം.സി.സി സൊഹാര്‍ ഏരിയ കമ്മിറ്റി വെള്ളിയാഴ്ച വൈകുന്നേരം ദേശീയദിന റാലി സംഘടിപ്പിച്ചു. 
സുല്‍ത്താന് അഭിവാദ്യം അര്‍പ്പിച്ച ബാനറിന് പിന്നിലായി ഒമാനി പാരമ്പര്യ വാദ്യഘോഷ സംഘം നീങ്ങി. സൊഹാര്‍ കെ.എം.സി.സി മദ്റസ വിദ്യാര്‍ഥികളുടെ ദഫ്, കോല്‍ക്കളി, വിവിധ കലാ രൂപങ്ങള്‍ തുടങ്ങിയവ റാലിക്ക് അകമ്പടി സേവിച്ചു. 
സുല്‍ത്താന് അഭിവാദ്യം അര്‍പ്പിച്ച് അദ്ദേഹത്തിന്‍െറ ചിത്രങ്ങള്‍ പതിച്ച പ്ളക്കാര്‍ഡുകള്‍ ഏന്തിയാണ് കെ.എം.സി.സി പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തത്. വൈകുന്നേരം നാലിന് സൊഹാര്‍ ഇന്ത്യന്‍ സ്കൂള്‍ പരിസരത്തുനിന്ന് ആരംഭിച്ച റാലി  ഒമാന്‍ പാര്‍ലമെന്‍റ് അംഗം ¥ൈശഖ് ഹിലാല്‍ ബിന്‍ നാസിര്‍ അല്‍ സദ്റാനി ഉദ്ഘാടനം ചെയ്തു. 
ഒമാന്‍-ഇന്ത്യ സൗഹൃദം നിലനിര്‍ത്തുന്നതിലും സാഹോദര്യ ബന്ധം ഊട്ടിയുറപ്പിക്കുന്നതിലും കെ.എം.സി.സി സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുന്നതായി ¥ൈശഖ് ഹിലാല്‍ ബിന്‍ നാസിര്‍ അല്‍ സദ്റാനി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മജ്ലിസ് ബലദി അംഗങ്ങളായ  മുഹമ്മദ് ദര്‍വീഷ് അല്‍ അജ്മി, അലി അഹ്മദ് അല്‍ മുഈനി, മഹ്മൂദ് സാലിം മര്‍ഹൂന്‍ അല്‍ ഖവാലിദി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കെ.എം.സി.സി സൊഹാര്‍ ഏരിയ കമ്മിറ്റി പ്രസിഡന്‍റ് ടി.സി. ജാഫര്‍, ജനറല്‍ സെക്രട്ടറി കെ. യൂസുഫ് സലിം കൊല്ലം, ട്രഷറര്‍ അഷ്റഫ് കേളോത്ത്, കേന്ദ്ര കമ്മിറ്റി നേതാക്കളായ അബ്ദുല്‍ കരീം ഹാജി, ഖാലിദ് കുന്നുമ്മല്‍, ഉമ്മര്‍ ബാപ്പു, എ.കെ.കെ. തങ്ങള്‍, സോഹാര്‍ കെ.എം.സി.സി ഭാരവാഹികളായ വി.പി. അബ്ദുല്‍ ഖാദിര്‍ തവനൂര്‍, പി.ടി.പി. ഹാരിസ്, എന്‍ജിനീയര്‍ അബ്ദുല്‍ മജീദ്, അബ്ദുല്‍ സത്താര്‍ അല്‍ ഇസ്സ, ബഷീര്‍ തളങ്കര, ഹസന്‍ ബാവ ദാരിമി, ഷബീര്‍ അലി മാസ്റ്റര്‍, ഹുസൈന്‍ അസൈനാര്‍ തുടങ്ങിയവര്‍  റാലിക്ക് നേതൃത്വം  നല്‍കി. 
കേന്ദ്ര കമ്മിറ്റി ആക്ടിങ് പ്രസിഡന്‍റ് പി.ടി. അബ്ദുല്‍ റഷീദ് സഹം, ജനറല്‍ സെക്രട്ടറി  പി.എ.വി അബൂബക്കര്‍ എന്നിവര്‍ റാലിക്ക് ആശംസ നേര്‍ന്നു.
 
Tags:    
News Summary - kmcc Rali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.