Posted On
date_range Updated On
date_range കെ.എം.സി.സി ചാർേട്ടഡ് വിമാനം:180 പേർ കൂടി നാടണഞ്ഞു
മസ്കത്ത്: മസ്കത്ത് കെ.എം.സി.സിക്ക് കീഴിലുള്ള രണ്ടാമത്തെ ചാർേട്ടഡ് വിമാനവും നാടണഞ്ഞു. സലാം എയർ വിമാനത്തിൽ 180 യാത്രക്കാരാണ് ജന്മനാട്ടിലെത്തിയത്. എംബസിയിൽ രജിസ്റ്റർ ചെയ്തവരെയും മുൻഗണന ക്രമത്തിൽ ഉൾപ്പെട്ടവരെയുമാണ് യാത്രക്കായി തിരഞ്ഞെടുത്തതെന്ന് മസ്കത്ത് കെ.എം.സി.സി ട്രഷറർ യൂസുഫ് സലീം പറഞ്ഞു. 95 ഒമാനി റിയാലാണ് ടിക്കറ്റ് നിരക്കായി ഇൗടാക്കിയത്. കഴിഞ്ഞ ശനിയാഴ്ച കോഴിക്കോേട്ടക്കായിരുന്നു ആദ്യ വിമാനം. 180 യാത്രക്കാരാണ് ആദ്യ വിമാനത്തിലും ഉണ്ടായിരുന്നത്. കൂടുതൽ ചാർേട്ടഡ് സർവിസുകൾ ഒരുക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.