കെ.​എം.​സി.​സി ബു​റൈ​മി സ്പോ​ർ​ട്സ് വി​ങ് സം​ഘ​ടി​പ്പി​ച്ച സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ

വി​ജ​യി​ക​ളാ​യ യൂ​ത്ത് വി​ങ് മ​സ്ക​ത്ത് ടീം

കെ.​എം.​സി.​സി ബു​റൈ​മി ഫു​ട്ബാ​ൾ; യൂ​ത്ത് വി​ങ് മ​സ്ക​ത്ത് ജേ​താ​ക്ക​ൾ

ബു​റൈ​മി: കെ.​എം.​സി.​സി സ്പോ​ർ​ട്സ് വി​ങ് സം​ഘ​ടി​പ്പി​ച്ച സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ യൂ​ത്ത് വി​ങ് മ​സ്ക​ത്ത് ചാ​മ്പ്യ​ന്മാ​രാ​യി. ആ​വേ​ശം നി​റ​ഞ്ഞ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ അ​ൽ​വാ​ദി എ​ഫ്.​സി സോ​ഹാ​റി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. യൂ​ത്ത് വി​ങ് മ​സ്ക​ത്ത് താ​ര​ങ്ങ​ളാ​യ അ​ർ​ഷാ​ദി​നെ മി​ക​ച്ച ഡി​ഫ​ൻ​ഡ​റാ​യും ഷി​ബി​നെ മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​ൽ​വാ​ദി എ​ഫ്.​സി സോ​ഹാ​റി​ലെ ക​ബീ​റാ​ണ് മി​ക​ച്ച ക​ളി​ക്കാ​ര​ൻ.

കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഷ​ബീ​ർ അ​ലി ഇ.​കെ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ന​ഹാ​സ് മു​ക്കം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ക​രീം ചോ​റ്റൂ​ർ റ​സാ​ഖ് ഹാ​ജി, ഷാ​മി​ൽ സ​ലിം, അ​ബ്ബാ​സ് തൃ​ത്താ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബു​റൈ​മി പാ​ർ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​മാ​നി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ എ​ട്ട് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.  

Tags:    
News Summary - KMCC Buraimi Football; Youth Wing Muscat Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.