കെ.എം ട്രേഡിങ് ‘മധുരമായ് പാടാം, മാധുര്യം വിളമ്പാം’ കാമ്പയിന്റെ ഭാഗമായി നടത്തിയ
പരിപാടിയിൽനിന്ന്
മസ്കത്ത്: ഒമാനിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ കെ.എം ട്രേഡിങ് വീട്ടമ്മമാർക്കും 10നും 20 വയസ്സിനും ഇടയിലുള്ള ഗായകർക്കുമായി സംഘടിപ്പിച്ച 'മധുരമായ് പാടാം മാധുര്യം വിളമ്പാം സീസൺ 2' പരിപാടി സമാപിച്ചു.
അൽ ഖുവൈർ കെ.എം ഹൈപ്പർമാർക്കറ്റിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. പാട്ട് പാടൂ സമ്മാനങ്ങൾ നേടൂ , പായസ മേള തുടങ്ങിയ മത്സരങ്ങളോടെയാണ് കാമ്പയിന് പരിസമാപ്തിയായത്. പായസം മേളയിൽ ലഭിച്ച ഇരുന്നൂറോളം എൻട്രികളിൽനിന്നും തിരഞ്ഞെടുത്ത 35 ഓളം മത്സരാർഥികളാണ് പങ്കെടുത്തത്. നസീറ, ആശ്രിത, ജെനിതാ ലക്ഷ്മി എന്നിവർ പായസമേളയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഒമാൻ നാഷനൽ ഹോസ്പിറ്റാലിറ്റി ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രമുഖ പാചക പരിശീലകനും മലയാളിയുമായ ഷാബു തമ്പി, കെ.എം. ട്രേഡിങ്ങിലെ പാചക വിദഗ്ധൻ ജലീൽ എന്നിവർ വിധികർത്താക്കളായി. 10 നും 20 വയസ്സിനും ഇടയിലുള്ള മികച്ച ഗായകരെ തിരഞ്ഞെടുക്കുവാനായി സംഘടിപ്പിച്ച മത്സരത്തിൽ നൂറോളം എൻട്രികളിൽനിന്ന് തെരഞ്ഞെടുത്ത 12 പേർക്കാണ് ഗ്രാൻഡ് ഫിനാലെയിൽ പാടാൻ അവസരം ലഭിച്ചത്.
അദ്വിത് മേനോൻ, ആയുഷ് പ്രസാദ്, ജോഷിക ശ്രീ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഇന്ത്യൻ സ്കൂൾ ബൗഷറിലെ സംഗീത അധ്യാപികയായ തുളസി പ്രവീൺ , മ്യൂസിക് ടീച്ചറായ ധന്യ കൃഷ്ണദാസ് എന്നിവരായിരുന്നു വിധികർത്താക്കൾ. മാജിക് ഷോയും ഉണ്ടായിരുന്നു. വിജയികൾക്ക് പുറമെ മത്സരത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും ആകർഷകമായ നിരവധി സമ്മാനങ്ങളും നൽകി.
ഇത്തരം പരിപാടികൾക്ക് പൊതുജനങ്ങളിൽനിന്ന് ലഭിക്കുന്ന നിറഞ്ഞ പിന്തുണക്ക് നന്ദി അറിയിക്കുകയാണെന്ന് കെ.എം ട്രേഡിങ് പ്രതിനിധികൾ പറഞ്ഞു. ആകർഷകമായ ഓഫറുകളാണ് ഒമാനിലെ മുഴുവൻ ഔട്ട്ലെറ്റുകളിലുമായി കെ.എം ഹൈപ്പർമാർക്കറ്റ് നൽകി വരുന്നതെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.