കൊല്ലം സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി

സലാല:  കൊല്ലം സ്വദേശിയെ സലാലയിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ മഞ്ഞമങ്കാല സ്വദേശി ചാരുവില്ല തഴത്തിൽ വീട്ടിൽ പ്രഭാകരൻ (65)നെ ആണ്​ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്​. സലാല സെന്ററിലെ മസ്ജിദ് അഖീലിന് സമീപമുള്ള താമസ സ്ഥലത്തായിരുന്നു മൃതദേഹം. മ്യതദേഹത്തിന് കുറച്ച് ദിവസത്തെ പഴക്കമുണ്ടെന്ന് ദ്യക്​സാക്ഷികൾ പറഞ്ഞു. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

മുപ്പത് വർഷത്തിലധികമായി സ്വകാര്യ കമ്പനിയിൽ കൽപണി ജോലികൾ ചെയ്ത് വരികയായിരുന്നു. അവിവാഹിതനാണ്. വർഷങ്ങളായി ഇദ്ദേഹം നാട്ടിൽ പോയിട്ടെന്ന്​ സുഹൃത്തുക്കൾ പറഞ്ഞു. പിതാവ്: ജനാർദനൻ ആചാരി. മാതാവ്​: തങ്കമ്മ. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ. സ്പോണസറുമായി ബന്ധപ്പെട്ട് നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനൻ അറിയിച്ചു.

Tags:    
News Summary - klollam native found dead in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.