സുൽത്താനുള്ള സൽമാൻ രാജാവിന്റെ സന്ദേശം വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ
ബസൈദിക്ക് ഒമാനിലെ സൗദി അറേബ്യൻ അംബാസഡർ ഇബ്രാഹിം സാദ് ബിഷാൻ കൈമാറുന്നു
സൽമാൻ രാജാവിന്റെ സന്ദേശം സുൽത്താന്‍ കൈമാറി
മസ്കത്ത്: സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സൗദിയിൽനിന്നുള്ള രേഖാമൂലമുള്ള സന്ദേശം സുൽത്താൻ ഹൈതം ബിൻ താരിഖിന് കൈമാറി.
ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് സന്ദേശം. വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബസൈദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഒമാനിലെ സൗദി അറേബ്യൻ അംബാസഡർ ഇബ്രാഹിം സാദ് ബിഷാനാണ് സന്ദേശം കൈമാറിയത്. രാഷ്ട്രീയ, സാമ്പത്തിക, നിക്ഷേപ, സാംസ്കാരിക മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചാണ് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.