???????? ?????? ???? ???????????? ??????????? ????????? ????????? ????????? ?????? ???????? ??????????

കലാസംഗമമായി സൊഹാര്‍ കേരളോത്സവം

സൊഹാര്‍: സൊഹാര്‍ സ്പോര്‍ട്സ് മൈതാനത്ത് കലാവിരുന്നൊരുക്കി സൊഹാര്‍ മലയാളി സംഘം കേരളോത്സവം സംഘടിപ്പിച്ചു. പഞ്ചവാദ്യത്തോടെ ആരംഭിച്ച ഉത്സവം ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ ഉദ്ഘാടനം ചെയ്തു. ശൂറ കൗണ്‍സില്‍ അംഗം ഹിലാല്‍ ബിന്‍ നാസര്‍ അല്‍ സിദ്റാനി, സൊഹാര്‍ സ്പോര്‍ട്സ് പ്രസിഡന്‍റ് സാലെം അമര്‍ അല്‍ ഹംബി, ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സഞ്ജിതാ വര്‍മ, സൊഹാര്‍ ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. മാത്യു ചെറിയാന്‍, ലുലു സൊഹാര്‍ ജനറല്‍ മാനേജര്‍ ബാദുഷ, സഹം സ്മൈല്‍ ഹൈപര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ അമീര്‍ ഇസ്മായില്‍ ചക്കാരത്ത് , സൊഹാര്‍ മലയാളി സംഘം പ്രസിഡന്‍റ് മനോജ്കുമാര്‍, സെക്രട്ടറി സജികുമാര്‍, കള്‍ച്ചറല്‍ സെക്രട്ടറി കൃഷ്ണന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.ചടങ്ങില്‍ കലാ സാംസ്കാരിക രംഗത്തെ സേവനങ്ങള്‍ മുന്‍നിര്‍ത്തി  കൃഷ്ണന്‍കുട്ടിയെ മനോജ്കുമാര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. സൊഹാര്‍ മലയാളി സംഘം എക്്സിക്യുട്ടീവ് അംഗങ്ങള്‍ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെ തുടങ്ങിയ കലാപരിപാടികളില്‍ നൃത്തനൃത്യങ്ങള്‍, നാടന്‍പാട്ട്, സംഗീത വിരുന്ന്, തെയ്യം മുതലായ പരിപാടികള്‍ അവതരിപ്പിച്ചു. ശിങ്കാരിമേളത്തോടെ ഉത്സവം സമാപിച്ചു.
Tags:    
News Summary - keralolsavam.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.