സലാലയില്‍ മലയാളി യുവതി കൊല്ലപ്പെട്ട നിലയില്‍ 

സ്കത്ത്:  മലയാളി സമൂഹത്തെ ഭീതിയിലാഴ്ത്തി സലാലയില്‍ വീണ്ടുമൊരു കൊലപാതകം കൂടി. ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍ (30) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ ദോഫാര്‍ ക്ളബിന് സമീപത്തെ ഫ്ളാറ്റിലാണ് മൃതദേഹം കണ്ടത്തെിയത്. സ്വകാര്യ ക്ളിനിക്കില്‍ നഴ്സ് ആയി ജോലിചെയ്യുകയായിരുന്നു. ഭര്‍ത്താവ് ജീവന്‍ സെബാസ്റ്റ്യന്‍ സ്വകാര്യ ഹോട്ടലില്‍ ഷെഫ് ആണ്. കുട്ടികളില്ല. സംഭവം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. സംഭവം നടന്ന കെട്ടിടത്തിന് സമീപത്തേക്കുള്ള പ്രവേശനം തടഞ്ഞ്  പൊലീസ് കര്‍ശന പരിശോധന നടത്തിവരുകയാണ്. രണ്ടാഴ്ചക്കിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളി യുവതിയാണ് ഷെബിന്‍. മലയാളികളും ഈജിപ്ഷ്യന്‍ വംശജരുമെല്ലാം താമസിക്കുന്ന കെട്ടിടത്തിലാണ് ഷെബിനും ഭര്‍ത്താവ് ജീവനും താമസിച്ചിരുന്നത്. ഫെബ്രുവരി മൂന്നിന് സലാല ഹില്‍ട്ടണ്‍ ഹോട്ടലിലെ ക്ളീനിങ് ജോലിക്കാരിയായിരുന്ന തിരുവനന്തപുരം ആര്യനാട് സ്വദേശി സിന്ധു കൊല്ലപ്പെട്ടിരുന്നു.  

Tags:    
News Summary - Keralite woman killed in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.