കേരള വിങ് സലാലയിൽ സംഘടിപ്പിച്ച കലാ സന്ധ്യയിൽ പ്രസീത ചാലക്കുടിക്ക്
ഉപഹാരം നൽകുന്നു
സലാല: ഐ.എസ്.സി കേരള വിഭാഗം സലാലയിൽ സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന് കലാ സന്ധ്യയോടെ തുടക്കം. ക്ലബ് മൈതാനിയിൽ നടന്ന പരിപാടി ദോഫാർ കൾച്ചറൽ സ്പോട്സ് ആൻഡ് യൂത്തിലെ എ.ജി.എം ഫൈസൽ അലി അൽനഹ്ദി ഉദ്ഘാടനം ചെയ്തു.
മലയാളികളുടെ ആദിത്യ സംസ്കാരത്തെ അദ്ദേഹം പ്രകീർത്തിച്ചു. കൺവീനർ ഡോ. ഷാജി.പി. ശ്രീധർ അധ്യക്ഷത വഹിച്ചു. വിശിഷ്ഠാതിഥികളായ പ്രസീത ചാലക്കുടിക്കും മനോജ് പെരുമ്പിലാവിനും മുഖ്യാതിഥി ഉപഹാരം നൽകി. രാകേഷ് കുമാർ, ഡോ. കെ.സനാതനൻ, രമേഷ്കുമാർ എന്നിവർ സംസാരിച്ചു. ഉണ്ണിക്യഷ്ണൻ സ്വാഗതവും ബൈറ ജ്യോതിഷ് നന്ദിയും പറഞ്ഞു.
ആദ്യമായി സലാലയിലെത്തിയ പ്രസീത മനോഹരമായ നാടൻ ശീലുകൾ പാടിയും ആടിയും സദസിനെ ഇളക്കിമറിച്ചു. മനോജ് പെരുമ്പിലാവും സംഘവും കൂടി ചേർന്നതോടെ മലയാളിക്ക് മറക്കാനാവാത്ത ഒരു രാവാണ് പ്രസീത സമ്മാനിച്ചത്. സലാലയിലെ അധ്യാപകർ ചിട്ടപ്പെടുത്തിയ രംഗപൂജ, സ്വാഗത ഗാനം, സെമി ക്ലാസിക്കൽ ഡാൻസ്, ഫോക്ഡാൻസ്, സിനിമാറ്റിക് ഡാൻസ് എന്നിവയും നടന്നു.
പരിപാടി ആസ്വദിക്കാൻ എത്തിയവരെക്കൊണ്ട് ക്ലബ് മൈതാനി നിറഞ്ഞ് കവിഞ്ഞിരുന്നു. മുഹ്സിന ഷെറിൻ, സുനിൽ നാരായണൻ എന്നിവരാണ് പരിപാടി നിയന്ത്രിച്ചത്. കേരള വിങ് എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങൾ നേത്യത്വം നൽകി. യുവജനോത്സവ മത്സരങ്ങൾ വെള്ളി, ശനി ദിവസങ്ങളിലായാണ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.