Posted On
date_range Updated On
date_range ഹൃദയാഘാതം: നാദാപുരം സ്വദേശി സലാലയിൽ മരിച്ചു
സലാല: കോഴിക്കോട് നാദാപുരം ചെക്യാട്ട് വേവം സ്വദേശി ചെത്തക്കോട്ട് നൗഷാദ് (39) ഹൃദയാഘാതം മൂലം സലാലയിൽ മരിച്ചു. താമസ സ്ഥലത്ത് രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ രാവിലെ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
കഴിഞ്ഞ ആറ് വർഷമായി സനായിയയിൽ ഗൾഫ് ടീ എന്ന സ്ഥാപനം നടത്തിവരികയാണ്. നേരത്തെ സൗദിയിലും ബഹ്റൈനിലും ജോലി ചെയ്തിരുന്നു. ഭാര്യ: റഹീസ ചിരമ്പത്ത്. മക്കൾ: റീം സുൽത്താന, സിയ മിർസ. നാല് സഹോദരിമാരുണ്ട്. മാതാപിതാകകൾ അടുത്തിടെ മരണപ്പെട്ടിരുന്നു.
സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.