കേരള മാപ്പിള കലാ അക്കാദമി സലാല ചാപ്റ്റർ ഭാരവാഹികൾ
കേരള മാപ്പിള കലാ അക്കാദമി സലാല ചാപ്റ്റർ പുനഃസംഘടിപ്പിച്ചു
സലാല: കലാ സാഹിത്യ സാംസ്കാരിക മേഖലയിലെ കൂട്ടായ്മയായ കേരള മാപ്പിള കലാ അക്കാദമി സലാല ചാപ്റ്റർ പുഃനർസംഘടിപ്പിച്ചു. ആർ.കെ. അഹമ്മദിനെ പ്രസിഡന്റായും ആറ്റക്കോയ തങ്ങൾ തിക്കോടിയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. സീതിക്കോയ തങ്ങളാണ് ട്രഷറർ. വൈസ് പ്രസിഡന്റുമാർ: ഫൈസൽ വടകര, ഫാസിൽ വി.സലാം, മുഹമ്മദ് വാകയിൽ, മൊയ്തു സി.പി. ജോയന്റ് സെക്രട്ടറി: ഫൈസൽ പയ്യോളി, മുഹമ്മദ് ചാലിശ്ശേരി, അഹമ്മദ്, സ്വാലിഹ്. മ്യൂസിക് ഹാളിൽ നടന്ന പരിപാടി ഹുസൈൻ കാച്ചിലോടി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് എ.കെ. മുസ്തഫ മുഖ്യാതിഥിയായി. ഏപ്രിൽ 27 ന് ജൂബിലിയാഘോഷം കോഴിക്കോട് നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാസർ പെരിങ്ങത്തൂർ ,ഷബീർ കാലടി, റഷീദ് കൽപറ്റ എന്നിവർ സംസാരിച്ചു. ഫൈസൽ പയ്യോളി ഗാനമാലപിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റിയെയും മറ്റു ഭാരവാഹികളെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.