കെ.എം. ഷാജി (ഫൽ ചിത്രം)

കേരളത്തില്‍ ഒരു സംരംഭവും തുടങ്ങാനാകാത്ത സ്ഥിതിയെന്ന് കെ.എം. ഷാജി; ‘യു.എ.ഇ കമ്പനികളെ കെട്ടുകെട്ടിച്ച സര്‍ക്കാർ ഐ.ടി പാര്‍ക്ക് സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുന്നു’

മസ്‌കത്ത്: കേരളത്തില്‍ ഒരു സംരംഭം തുടങ്ങാനോ നിക്ഷേപിക്കാനോ ആകാത്ത സ്ഥിതിയാണുള്ളതെന്ന് മുസ്‍ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. മസ്‌കത്ത് കെ.എം.സി.സി അല്‍ ഖുവൈര്‍ ഏരിയ കമ്മിറ്റി ബൗഷറിലുള്ള കോളജ് ഓഫ് ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സ്റ്റഡീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘സ്‌നേഹ സംഗമം25’ല്‍ മുഖ്യാതിഥിയായി സംസാരിയായിരുന്നു അദേഹം.

നാല് ജില്ലകളില്‍ ഐ.ടി പാര്‍ക്ക് സ്ഥാപിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. കേരളത്തില്‍നിന്ന് യു.എ.ഇ കമ്പനികളെ കെട്ടുകെട്ടിച്ച സര്‍ക്കാറിന്റേതാണ് ഈ പ്രഖ്യാപനം. സ്മാര്‍ട്ട് സിറ്റി പോയത് മാസങ്ങള്‍ക്ക് മുമ്പാണ്. ഒരു ജനതയെ എങ്ങനെ നയിക്കണമെന്ന് കാഴ്ചപ്പാടില്ലാത്ത സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. ഇടക്കാലത്ത് ജീവന്‍ വെച്ചിരുന്ന വിദ്യാഭ്യാസ മേഖല എട്ട് വര്‍ഷം കൊണ്ട് തകര്‍ന്ന് തരിപ്പണമായെന്നും അദ്ദേഹം പറഞ്ഞു.


കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ അപകടകരമാം വിധം തകര്‍ത്തു കൊണ്ടിരിക്കുകയാണ് കേരള സര്‍ക്കാര്‍. സര്‍ക്കാര്‍ സ്‌കൂളുകളോട് ഒരു ഇഷ്ടമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിന്ന് കുട്ടികള്‍ കൊഴിഞ്ഞു പോകുകയാണ് -അദ്ദേഹം പറഞ്ഞു.

സ്വാഗത ഗാനത്തോടെ ആരംഭിച്ച സംഗമം മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വെറ്റല്ലൂർ ഉദ്ഘാടനം ചെയ്തു. അൽ ഖുവൈർ ഏരിയ കെ.എം.സി.സി പ്രസിഡന്റ്‌ ഷാഫി കോട്ടക്കൽ അധ്യക്ഷത വഹിച്ചു. മുഖ്യാഥിതി കെ.എം ഷാജിക്ക് മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറിയും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ ഷാജഹാൻ പഴയങ്ങാടി സ്നേഹോപഹാരം സമ്മാനിച്ചു.

കേന്ദ്ര കമ്മിറ്റി ട്രഷറർ പി.ടി കെ.ഷമീർ, ലോയേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റും സംസ്ഥാന മുസ്‍ലി ലീഗ് പ്രവർത്തക സമിതി അംഗവുമായ അഡ്വ. അബ്ദുൽ റസാഖ് ആലപ്പുഴ, മുസ്‍ലിം ലീഗ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ ഹൻസല മുഹമ്മദ്‌, അൽ ഖുവൈർ കെ.എം.സി.സി വൈസ് പ്രസിഡന്റുമാരായ കെ.പി. അബ്ദുൽ കരീം, ഫിറോസ് ഹസൻ, മസ്കത്ത് കെ.എം.സി.സി മുൻ ജനറൽ സെക്രട്ടറിയും കണ്ണൂർ ജില്ലാ പ്രസിഡന്റ്റുമായ പി.എ.വി അബൂബക്കർ, ഇൻകാസ് ഒമാൻ പ്രസിഡന്റ്‌ അനീഷ് കടവിൽ, ബഷീർ ടീ ടൈം, ഫിർദൗസ് ടീ ടൈം എന്നിവർ ആശംസകൾ നേർന്നു.

മസ്കത്ത് കെ.എം.സിസി കേന്ദ്ര നേതാക്കളായ ഷമീർ പാറയിൽ, നൗഷാദ് കാക്കേരി, നവാസ് ചെങ്കള, അഷ്‌റഫ്‌ കിണവക്കൽ, ഇബ്രാഹിം ഒറ്റപ്പാലം, ഹുസൈൻ വയനാട്, ഉസ്മാൻ പന്തല്ലൂർ, എം ടി അബൂബക്കർ, ഖാലിദ് കുന്നുമ്മൽ അഷ്‌റഫ്‌ നാദാപുരം, അബൂബക്കർ പറമ്പത്ത്, ഷുഹൈബ് പാപ്പിനിശ്ശേരി വിവിധ ഏരിയ, ജില്ലാ, മണ്ഡലം കെഎംസിസി നേതാക്കൾ, വിവിധ സംഘടന നേതാക്കൾ തുടങ്ങി ആയിരങ്ങൾ പങ്കെടുത്തു.

സംഗമത്തിന്റെ ഭാഗമായി നാല് വയസ്സിൽ താഴെയുള്ള കുട്ടികളുമായി പുഞ്ചിരി മത്സരം, വനിതകൾക്കായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചത് വേറിട്ടൊരു അനുഭവമായി. പ്രശസ്ത മാപ്പിളപാട്ട് ഗായകരായ സലീം കോടത്തൂർ, സുറുമി വയനാട് എന്നിവർ ഇശൽ വിരുന്നിനു നേതൃത്വം നൽകി.

അൽ ഖുവൈർ ഏരിയ ഭാരവാഹികളായ ഉമർ വാഫി, പി ശിഹാബ്, മുഹമ്മദ്‌ കുട്ടി വയനാട്, ഹാഷിം പറാട്, സജീർ മുയിപ്പോത്ത്, നിഷാദ് മല്ലപ്പള്ളി, പ്രവർത്തക സമിതി അംഗങ്ങളായ അബൂബക്കർ പട്ടാമ്പി, ഷഫീഖ് തങ്ങൾ, അബ്ദു പട്ടാമ്പി,അൻവർ പൂക്കയിൽ, അലി കാപ്പാട്, അസീസ് ജോർദാൻ, മൊയ്‌ദുട്ടി, കബീർ കലൊടി, ഹാഷിം വയനാട്, ഷബീർ പാറാട്, ഷഹീർ ബക്കളം, റാഷിദ്‌ ചേരമ്പ്രത്, മുസ്തഫ ചെങ്ങളായി, ഷമീർ ആലുവ, നസീർ പാറമ്മൽ, നസീൽ മുതുകുട, അബ്ദുൽ റസാഖ്, ഹംസ വള്ളാഞ്ചേരി, കെ.കെ. അജ്മൽ , കെ.കെ.സി. സിദീഖ് , വിമൻസ് വിങ് അംഗങ്ങളായ സൗദ മുഹമ്മദ്‌ അലി, തസ്ലീമ ഹാഷിം, എ.കെ. അജ്മൽ, റമീസ റൈസൽ, ഷംന മുഹമ്മദ്‌, നസ്രിയ ഷഫീഖ്, ഷംന ഷമീർ എന്നിവർ നേതൃത്വം നൽകി.

അൽ ഖുവൈർ ഏരിയ കെ.എം.സി.സി സെക്രട്ടറി അബ്ദുൽ വാഹിദ് മാള സ്വാഗതവും ട്രഷറർ സമദ് മച്ചിയത്ത് നന്ദിയും പറഞ്ഞു.

Tags:    
News Summary - Kerala is not investment friendly -km shaji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.