ഒമാൻ ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ ഭാരവാഹികൾ
മസ്കത്ത്: ഒമാൻ ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ 2024 -25 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഗോൾഡൺ തുലിപ്പിൽ നടന്ന കെ.സി.സി ഒമാന്റെ വാർഷിക യോഗത്തിൽ സഹീഷ് സൈമൻ, സജി ചെറിയാൻ എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.
പ്രസിഡന്റായി മഞ്ജു ജിപ്സൻ , വൈസ് പ്രസിഡന്റായി ജെയിൻ മനോജ്, സെക്രട്ടറിയായി ലിബിത സ്റ്റിജോ, ജോയൻറ് സെക്രട്ടറിയായി സിജി അഭിലാഷ്, ട്രഷററായി സിജി സോജോ എന്നിവരെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. സ്ത്രീകളുടെ ഉന്നമനവും കൂട്ടായ്മയും ഉൾകൊണ്ട് പൂർവാധികം ശക്തിയോടെ കെ.സി.ഡബ്ല്യു.എ ഒമാന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്ന് നിയുക്ത പ്രസിഡന്റ് പറഞ്ഞു. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളും കുട്ടികളുടെ വിവിധ കലാപരിപാടികളും കെ.സി.സി, കെ.സി.വൈ.എൽ വർക്കിങ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പുകളും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.