Posted On
date_range Updated On
date_range കൽഹാത്ത് സർവിസസ് പുതിയ ലോഗോ അവതരിപ്പിച്ചു
മസ്കത്ത്: കൽഹാത്ത് സർവിസസ് ആൻഡ് ട്രേഡിങ്ങിെൻറ നവീകരിച്ച ലോഗോയുടെ പ്രകാശനവും സേവന വിപുലീകരണവും ‘ക്ലീൻ’ എന്ന പുതിയ സേവനത്തിെൻറ പ്രഖ്യാപനവും ഗാല ഗോൾഫ് ക്ലബിൽ നടന്നു. റോയൽ കോർട്ട് അഫയേഴ്സ് റോയൽ എസ്റ്റേറ്റ് അഫയേഴ്സ് മേധാവി ഹമൂദ് ബിൻ മുഹമ്മദ് അൽ മഹ്റൂഖിയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി നടന്നത്. സ്വദേശിവത്കരണം, ദേശീയ സമ്പത്തിലെ നിക്ഷേപം, പ്രകൃതി സംരക്ഷണത്തിലും ഉപഭോക്താക്കളിലുമുള്ള താൽപര്യം എന്നിവയെ പ്രതിനിധാനം െചയ്യുന്നതാണ് പുതിയ ബ്രാൻഡ്. റസിഡൻഷ്യൽ വില്ലകൾ, അപ്പാർട്ട്മെൻറുകൾ, വാണിജ്യ, ഒാഫിസ് സമുച്ചയങ്ങൾ എന്നിവയുടെ ശുചീകരണം താങ്ങാൻ കഴിയുന്ന നിരക്കിൽ ആകർഷകമായ പാക്കേജിൽ ചെയ്തു നൽകുന്നതാണ് ‘ക്ലീൻ’ എന്ന പുതിയ സേവനമെന്ന് കമ്പനി മാനേജിങ് ഡയറക്ടർ ഇബ്രാഹീം സൈദ് അൽ വഹൈബി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.