കൈരളി സലാല സംഘടിപ്പിച്ച ഈദ് കലാസന്ധ്യ
Posted On
date_range Updated On
date_range കൈരളി ഈദ് കലാസന്ധ്യ
സലാല: കൈരളി സലാല ഈദ് കലാസന്ധ്യ സംഘടിപ്പിച്ചു. കൈരളി ഹാളിൽ നടന്ന പരിപാടി രക്ഷാധികാരി അംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗംഗാധരൻ അയ്യപ്പൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ സ്വാഗതവും കലാവിഭാഗം കൺവീനർ സുരേഷ് പി. രാമൻ നന്ദിയും പറഞ്ഞു.
നസീബ് കോഴിക്കോട്, ബിസ്ന സുജിൽ എന്നിവർക്കൊപ്പം കൈരളിയുടെ കലാകാരൻമാരും ബാലസംഘം കൂട്ടുകാരും അവതരിപ്പിച്ച പാട്ട്, ഡാൻസ് എന്നിവയും അരങ്ങേറി. വസന്തോത്സവത്തിന്റെ ഭാഗമായാണ് ഈദ് സന്ധ്യ സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.