കാബൂറയിലെ കേളി സൗഹൃദ വേദി സംഘടിപ്പിച്ച ‘ഓണനിലാവ് 2025’ ഓണാഘോഷം
കാബൂറ: കാബൂറയിലെ കേളി സൗഹൃദവേദി ‘ഓണനിലവ് 2025’ എന്നപേരിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. കാബൂറ അൽ ജവാഹറ ഇവന്റ്സ് ഹാളിൽ നടന്ന പരിപാടിയിൽ 2000ലേറെ പേർ പങ്കെടുത്തു. കേരളത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വൈവിധ്യമാർന്ന പരിപാടികൾ കോർത്തിണക്കിയ ഓണനിലാവ് മാവേലിവരവോടെ ആരംഭിച്ചു.
രാവിലെ 11ന് ആരംഭിച്ച കലാപരിപാടികൾ രാത്രി 12 വരെ നീണ്ടു. ക്ലാസിക്കൽ ഡാൻസ്, ഒപ്പന, തിരുവാതിര കളി, നാടൻ പാട്ട്, പൊലിക കലാസംഘം അവതരിപ്പിച്ച നൃത്തന്യത്യങ്ങൾ, കരോക്കേ ഗാനമേള, അനൂപ് തെങ്ങുംകോട് അവതരിപ്പിച്ച മിമിക്രി വൺ മാൻഷോ, നാട്ടിൽ നിന്നെത്തിയ പാചക വിദഗ്ധരുടെ നേതൃത്വത്തിൽ തയാറാക്കിയ ഓണസദ്യ തുടങ്ങിയവ പരിപാടിയിൽ മുഖ്യ ആകർഷണമായിരുന്നു.
കേളി സൗഹൃദവേദി ചെയർമാൻ പ്രശാന്ത് സ്വാഗതം പറഞ്ഞു. രാമചന്ദ്രൻ താനൂർ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ പ്രതിനിധി അനൂപ് ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. സൂരജ്, മനോജ് പെരിങ്ങത്ത്, നിഷാന്ത്, ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം നിതീഷ് കുമാർ, തമ്പാൻ തളിപ്പറമ്പ് എന്നിവർ ആശംസ അറിയിച്ചു.
അനന്തപുരി പോളി ക്ലിനിക് ചെയർമാൻ വാസുദേവൻ, അൽ നെയ്മീ പോളി ക്ലിനിക് ചെയർമാൻ ശ്യാം എന്നിവർ സന്നിഹിതരായിരുന്നു.
യുവ സിനിമ സംവിധായകൻ ഷംനാദിനെ വേദിയിൽ ആദരിച്ചു. കൈരളി ഏരിയ സെക്രട്ടറി കെ.വി. രാജേഷ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.