ഒമാനിലെ മസ്​ജിദുകളിൽ ജുമുഅ പുനരാരംഭിക്കാൻ അനുമതി; ഓൺലൈൻ പെർമിറ്റ്​ നിർബന്ധം

മസ്​കത്ത്​: ഒമാനിലെ മസ്​ജിദുകളിൽ ജുമുഅ നമസ്​കാരം പുനരാരംഭിക്കുന്നു. അടുത്ത വെള്ളിയാഴ്​ച മുതൽ ആരംഭിക്കാനാണ്​ അനുമതി. നീണ്ട 18 മാസത്തെ ഇടവേളക്ക്​ ശേഷമാണ്​ ജുമുഅക്കായി പള്ളികൾ തുറക്കുന്നത്​. സുപ്രീം കമ്മിറ്റി തീരുമാനത്തി​െൻറ അടിസ്​ഥാനത്തിലാണ്​ വെള്ളിയാഴ്​ച നമസ്​കാരത്തിനായുള്ള അനുമതിയെന്ന്​ ഔഖാഫ്​ മതകാര്യ മന്ത്രാലയം അറിയിച്ചു.

അമ്പത്​ ശതമാനം പേർക്ക്​ മാത്രമായിരിക്കും പ്രവേശനം. സുരക്ഷാ മുൻകരുതൽ നടപടികൾ ഉറപ്പാക്കണം. രണ്ട്​ വാക്​സിനും സ്വീകരിച്ചവർക്കായിരിക്കും പ്രവേശനം. വാക്​സിനേഷൻ രേഖകൾ പരിശോധിക്കാൻ സന്നദ്ധ പ്രവർത്തകരെ നിയോഗിക്കുമെന്നും മതകാര്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Jumu'ah in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.