മസ്കത്ത്: ജെറ്റ് സ്കീ, വിനോദ മറൈൻ യൂനിറ്റുകളുടെ ഓപറേറ്റർമാർക്ക് സുരക്ഷ മാർഗ നിർദേശങ്ങളുമായി ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം. സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഉപഭോക്താക്കൾക്ക് സുരക്ഷ കണക്കിലെടുത്ത് ജെറ്റ് സ്കീകളുടെയും വിനോദ മറൈൻ യൂനിറ്റുകളുടെയും ഓപറേറ്റർമാർ ഇവ പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. സൂര്യാസ്തമയത്തിനു ശേഷം ജെറ്റ് സ്കീസും മറൈൻ സ്പോർട്സ് യൂനിറ്റുകളും പ്രവർത്തിപ്പിക്കരുത്, എല്ലാ ഉപഭോക്താക്കൾക്കും ലൈഫ് ജാക്കറ്റുകൾ നൽകുക, അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടാനുള്ള സംവിധാനം ഒരുക്കുക, നിയുക്ത പ്രദേശങ്ങളിൽ മാത്രം റൈഡിങ് നടത്തുക.
റെസ്ക്യൂ സംഘവും പ്രഥമശുശ്രൂഷ കിറ്റും സൈറ്റിൽ ഉണ്ടായിരിക്കണം, ഒരു സ്ഥലത്ത് പരമാവധി എട്ട് ബൈക്കുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു, അപകടകരമായ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും തടയുകയും വേണം, കാലാവസ്ഥാ സാഹചര്യങ്ങൾ പരിശോധിക്കുക, അത്യാവശ്യ കാര്യങ്ങൾക്കായി വാട്ടർ ബൈക്കോ ബോട്ടോ ലഭ്യമാക്കുക.
16 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് മുതിർന്നവർക്കൊപ്പമല്ലാതെ വാട്ടർ ബൈക്കുകളോ മറൈൻ യൂനിറ്റുകളോ ഓടിക്കാൻ നൽകരുത് എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. ഇത്തരം നിർദേശങ്ങൾ പാലിക്കുന്നത് ഉടമകൾക്കും ഓപറേറ്റർമാർക്ക് അവരുടെ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും അപകടങ്ങൾ തടയാനും സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.