സ്നൈപേഴ്സ് ക്ലബിന്റെ 2023 -2024 വർഷത്തെ ജഴ്സി
പ്രകാശനം ചെയ്തപ്പോൾ
Posted On
date_range Updated On
date_range ജഴ്സി പ്രകാശനം ചെയ്തു
മസ്കത്ത്: ഒമാനിലെ പ്രമുഖ ക്രിക്കറ്റ് ക്ലബുകളിൽ ഒന്നായ സ്നൈപേഴ്സ് ക്ലബിന്റെ 2023 -2024 വർഷത്തെ ജഴ്സി പ്രകാശനം ചെയ്തു. ഗോബ്ര ബീച്ച് പാർക്കിൽ നടന്ന ചടങ്ങിൽ ക്ലബ് മാനേജർ എസ്. മനോജ് അധ്യക്ഷത വഹിച്ചു. ടാർഗറ്റ് ടെക്നോളജി സർവിസസ് ഉടമ സാംസൺ ക്ലബ് ക്യാപ്റ്റൻ ഷിർഷാദ് ബാബു, വൈസ് ക്യാപ്റ്റൻ ശ്രീകാന്ത് എന്നിവർക്ക് നൽകി ജഴ്സി പ്രകാശനം ചെയ്തു. ഒമാനിലെ മാധ്യമ പ്രവർത്തകരായ ഷൈജു, രാലീഷ്, രജീഷ് ടീം കോഓഡിനേറ്റർമാരായ നിബിൻ, അനിൽ, ഷിജു, സ്നൈപേഴ്സ് ക്രിക്കറ്റ് ക്ലബ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.