മസ്കത്ത്: പ്രകൃതിഭംഗിയും പച്ചപ്പും നിറയുന്ന ഒമാനിൽ തലയുയർത്തി നിൽക്കുന്ന ജബൽ അഖ ്ദർ പർവതമേഖലയിൽ ഇനിയുള്ള നാലു മാസം വസന്തോത്സവത്തിെൻറ നാളുകൾ. കാറ്റിൽ സുഗന്ധം പ ൊഴിച്ചും കണ്ണിന് കുളിർമ പകർന്നും പനിനീർ പൂക്കൾ പാടങ്ങളിൽ നിറഞ്ഞുകഴിഞ്ഞു. മെയ് വ രെ പൂക്കാലം നീണ്ടുനിൽക്കും. പനിനീർ പൂക്കൾ വ്യവസായാടിസ്ഥാനത്തിൽ പരിപാലിക്കുകയും വിളവെടുക്കുകയും ചെയ്യുന്ന ജബൽ അഖ്ദറിന് ഏറെ പ്രത്യേകതകളുണ്ട്. ഗൾഫ് മേഖലയിൽ പനിനീർ പൂക്കൾ വിളവെടുപ്പിൽ രണ്ടാം സ്ഥാനവും ലോകത്ത് 23ാം സ്ഥാനവുമാണ് ജബൽ അഖ്ദറിനുള്ളത്. പനിനീർ ചെടി വളർത്തൽ ജബൽ അഖ്ദറുകാർക്ക് വെറുമൊരു വിനോദമല്ല. അവരുടെ സംസ്കാരത്തിെൻറയും പാരമ്പര്യത്തിെൻറയും ഭാഗം കൂടിയാണിത്.ജബൽ അഖ്ദറിൽ 90 ലധികം പനിനീർ ഫാമുകളുണ്ട്. ഇവിടെ 7000 ലധികം പനിനീർ ചെടികളുണ്ട്. സുഗന്ധം പരത്തുന്ന പനിനീർ പൂക്കൾ റോസ് വാട്ടറുണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. ഒമാൻ റോസ് വാട്ടറിെൻറ പെരുമ ലോകം നേരേത്ത തിരിച്ചറിഞ്ഞതുമാണ്. മാത്രമല്ല, ഒമാനിലെ റോസ് വാട്ടർ ഉൽപാദനം നൂറ്റാണ്ടുകളായി ഗ്രാമീണർ നടത്തിവരുന്ന കുടിൽവ്യവസായം കൂടിയാണിത്.
റോസ് വാട്ടർ ഉൽപാദനത്തിന് രണ്ട് ഘട്ട സംസ്കരണ പരിപാടികളാണുള്ളത്. ചെടികളിൽനിന്ന് ശേഖരിക്കുന്ന പനിനീർ പൂക്കൾ മണം നഷ്്ടപ്പെടാതിക്കാൻ തുണിയിലോ വിരിപ്പുകളിലോ കൂട്ടിയിടും. പിന്നീട് ദുഹ്ജാൻ എന്ന പേരിൽ അറിയപ്പെടുന്ന മൺ പാത്രത്തിലിട്ട് തിളപ്പിക്കും.
നാല് മണിക്കൂറോളം തിളപ്പിച്ചശേഷം അൽ ബുർമാ എന്ന പേരിൽ അറിയപ്പെടുന്ന ചെമ്പ് പാത്രത്തിലേക്ക് മാറ്റും. പിന്നീട് അൽ ഖറാസ് എന്ന പേരിൽ അറിയപ്പെടുന്ന വലിയ പാത്രത്തിലേക്ക് മാറ്റി ചുരുങ്ങിയത് ഒരു മാസമെങ്കിലും ദ്രാവകം സൂക്ഷിച്ച് വെക്കും. ഒരു മാസത്തിനു ശേഷമാണ് റോസ് വാട്ടൽ വിൽപനക്ക് തയാറാവുന്നത്. 750 മില്ലി ലിറ്ററുള്ള ഒരു കുപ്പി ഒമാൻ റോസ് വാട്ടർ അഞ്ച് മുതൽ എട്ട് റിയാൽ വരെ വിലക്കാണ് വിൽക്കുന്നത്. 750 മില്ലി ലിറ്റർ റോസ് വാട്ടറിന് രണ്ട് പനിനീർ പൂക്കളെങ്കിലും വേണ്ടി വരും.
പനിനീർ പൂ കൃഷിയും റോസ് വാട്ടർ ഉൽപാദനവും ജബൽ അഖ്ദറിലെ താമസക്കാരുടെ പ്രധാന തൊഴിലും വരുമാന മാർഗ്ഗവുമാണ്. കൈത്തൊഴിൽ വ്യവസായ പൊതു അതോറിറ്റി നിരവധി സൗകര്യങ്ങൾ ഇവർക്കായി ചെയ്യുന്നുണ്ട്. ജബൽ അഖ്ദറിലെ ശുജൈറയിൽ ആധുനിക സംവിധാനത്തോട് കൂടിയ ഒരു റോസ് വാട്ടർ സംസ്കരണ ശാല നിർമിച്ചിട്ടുണ്ട്. എന്നാലും ചെറുകിട കുടിൽ വ്യവസായവും വിജയകരമായി തന്നെ മുേമ്പാട്ട പോവുന്നുണ്ട്.ഒമാനി ഭക്ഷ്യവിഭവത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്തതാണ് റോസ് വാട്ടർ. ഭക്ഷണത്തിെൻറ പ്രധാന േചരുവക്കൊപ്പം സൗന്ദര്യ വർധക വസ്തുവായും ഒൗഷധമായും േറാസ് വാട്ടർ ഉപയോഗിക്കുന്നു. ഒമാനി മധുര പലഹാരങ്ങളും വിശിഷ്്ട ഭക്ഷണങ്ങളും റോസ് വാട്ടറില്ലാതെ പൂർണമാകില്ല. നേത്ര സംബന്ധമായ അസുഖങ്ങൾ കണ്ണിലെ അണുബാധ എന്നിവക്കെല്ലാം മരുന്നായി പരമ്പരാഗതമായി േറാസ് വാട്ടർ ഉപയോഗിച്ച് വരുന്നുണ്ട്. റോസ് വാട്ടറിെൻറ പ്രധാന്യം അറിഞ്ഞതോടെ പുതിയ തലമുറയിലെ നിരവധി പേർ പനിനീർ പുഷ്പകൃഷിയുമായി മുന്നോട്ടു വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.