ഐ.എസ്.സി സലാലയില്‍ സംഘടിപ്പിച്ച ബാഡ്മിന്റണ്‍
ടൂര്‍ണമെന്റില്‍ വിജയികളായവര്‍ അതിഥികള്‍ക്കൊപ്പം
ഐ.എസ്.സി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്: നിഷാദിനും സെജു ജോര്‍ജിനും വിജയം
സലാല: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സലാല സംഘടിപ്പിച്ച ഡബ്ള്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിഷാദ് സ്രാമ്പിക്കല്‍, സെജു ജോര്‍ജ് ടീം വിജയികളായി. ദിനേശ് കുമാര്‍, രാഹുല്‍ ടീമാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. സോഷ്യല്‍ ക്ലബ് ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടന്ന ഫൈനല്‍ മത്സരം യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. അഹമദ് അലി ശഹ്രി ഉദ്ഘാടനം ചെയ്തു.
ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാര്‍ ഝാ, കോണ്‍സുലാര്‍ ഏജന്റ് ഡോ. കെ. സനാതനന്, ഡോ. അമര്‍ കഷൂബ്, ഡോ. സന്ദീപ് ഓജ എന്നിവരും സംബന്ധിച്ചു. 32 ടീമാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്പോർട്സ് സെക്രട്ടറി ഡോ. രാജശേഖരന്, ജോയന്റ് സ്പോർട്സ് സെക്രട്ടറി നിഷാദ് സ്രാമ്പിക്കല്‍, മറ്റു കമ്മിറ്റിയംഗങ്ങളും നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.