കുവൈത്ത് അമീർ ശൈഖ് മിശ്അൽ അഹ്മദ് അൽ ജാബർ അൽ സബാഹിന്റെ സുൽത്താനുള്ള സന്ദേശം വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അബ്ദുല്ല അൽ യഹ്യ മസ്കത്തിൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിക്ക് കൈമാറുന്നു
ജി.സി.സി ഉച്ചകോടിയിലേക്ക് ക്ഷണം; കുവൈത്ത് അമീറിന്റെ സന്ദേശം സുൽത്താന് കൈമാറി
മസ്കത്ത്: കുവൈത്ത് അമീർ ശൈഖ് മിശ്അൽ അഹ്മദ് അൽ ജാബർ അൽ സബാഹിന്റെ സന്ദേശം സുൽത്താൻ ഹൈതം ബിൻ താരിഖിന് കൈമാറി. കുവൈത്ത് വിദേശകാര്യ മന്ത്രിയും അമീറിന്റെ ദൂതനുമായ അബ്ദുല്ല അലി അബ്ദുല്ല അൽ യഹ്യയാണ് മസ്കത്തിൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിക്ക് രേഖാമൂലമുള്ള സന്ദേശം കൈമാറിയത്.
ഡിസംബർ കുവൈത്തിൽ നടക്കുന്ന 45ാമത് ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണം ഉൾപ്പെടുന്നതാണ് സന്ദേശം. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധവും വിവിധ മേഖലകളിൽ അവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും കൂടിക്കാഴ്ചയിൽ ഇരുമന്ത്രിമാരും അവലോകനം ചെയ്തു. പൊതു താൽപര്യമുള്ള പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളും ചർച്ച ചെയ്തു.
യോഗത്തിൽ ജി.സി.സി, റീജ്യനൽ നൈബർഹുഡ് ഡിപ്പാർട്മെന്റ് മോധവി ശൈഖ് അഹ്മദ് ഹാഷിൽ അൽ മസ്കാരി, ഒമാനിലെ കുവൈത്ത് സ്ഥാനപതി ഡോ. മുഹമ്മദ് അൽ ഹജ്രി, ഇരുഭാഗത്തുമുള്ള ചില ഉദ്യോഗസ്ഥരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.