മസ്കത്ത്: നിക്ഷേപകർക്കായുള്ള വിവിധ അനുമതികളും പെർമിറ്റുകളുമടക്കമുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കാൻ ലക്ഷ്യമിട്ടുള്ള ‘ഇൻവെസ്റ്റ് ഇസി’ പോർട്ടലിെൻറ സേവനം കൂടുതൽ കാര്യക്ഷമമാക്കാൻ പദ്ധതി. ഇതിെൻറ ഭാഗമായി പോർട്ടലുമായി ബന്ധപ്പെട്ട വ്യവസായ, വാണിജ്യ മന്ത്രാലയം ജീവനക്കാർക്ക് ഒാഫിസിൽ എത്താതെയും ജോലി ചെയ്യാൻ അനുമതി നൽകി. ഇതുസംബന്ധിച്ച ഉത്തരവ് വ്യവസായ, വാണിജ്യ മന്ത്രി ഡോ. അലി ബിൻ മസൂദ് അൽ സുനൈദി പുറത്തിറക്കി. ഒാഫിസിന് പുറത്ത് വീട്ടിലോ പൊതുസ്ഥലത്തോ അല്ലെങ്കിൽ അവധിക്കാലം ചെലവഴിക്കാൻ പോയാൽ പോലും അവിടെനിന്ന് ജോലിചെയ്യാൻ അനുമതി നൽകുന്നതാണ് പുതിയ ഉത്തരവ്. ആധുനിക സാേങ്കതിക വിദ്യയുടെ സാധ്യതകൾ പരമാവധി വിനിയോഗിച്ച് ജീവനക്കാരുടെ ഉൽപാദനക്ഷമത വർധിപ്പിക്കാനും ഇടപാടുകളുടെ വേഗം വർധിപ്പിക്കാനും കൃത്യത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനമെന്ന് മന്ത്രി സുനൈദി അറിയിച്ചു.
മന്ത്രാലയം പരീക്ഷണാടിസ്ഥാനത്തിൽ കുറച്ചുമുമ്പ് പദ്ധതി നടപ്പിലാക്കിയിരുന്നു. ജീവനക്കാർ വിവിധ ഗവർണറേറ്റുകളിലെ ഷോപ്പിങ് മാളുകളിൽ ഇരുന്നാണ് അന്ന് ജോലി പൂർത്തീകരിച്ചത്. റിമോട്ട് വർക്ക് സംവിധാനം സ്വീകരിക്കുന്ന ഒമാനിലെ ആദ്യ അധികാര സ്ഥാപനമാണ് വ്യവസായ വാണിജ്യമന്ത്രാലയം. ജീവനക്കാർക്കും പുതിയ സംവിധാനം ഏറെ ആശ്വാസകരമാകും. നിക്ഷേപകരെ നേരിട്ട് കാണേണ്ട ആവശ്യമില്ലാത്ത പക്ഷം ആരോഗ്യപ്രശ്നങ്ങളോ അടിയന്തര സന്ദർശഭങ്ങളോ ഉണ്ടായാൽ വീടുകളിൽ വെച്ച് തങ്ങളുടെ ജോലി പൂർത്തീകരിക്കാൻ ഇൗ സംവിധാനം അവസരമൊരുക്കുന്നു. ഒാഫിസിന് പുറത്ത് ജോലി ചെയ്യുന്നതിനുള്ള എല്ലാ വിധ സൗകര്യങ്ങളും മന്ത്രാലയം നൽകുകയും ചെയ്യും.
പുതിയ സംവിധാനം പ്രകാരം ജീവനക്കാരുടെ കാര്യക്ഷമത വിലയിരുത്താൻ മന്ത്രാലയത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി സുനൈദി അറിയിച്ചു. നിക്ഷേപകർക്ക് ആവശ്യമായ 77 തരം സേവനങ്ങളാണ് ഇൻവെസ്റ്റ് ഇൗസി പോർട്ടൽ മുഖേന നൽകുന്നത്. ഇതുവഴി സർക്കാർ ഒാഫിസുകളിൽ കയറിയിറങ്ങാതെ കാര്യം സാധിക്കാൻ നിക്ഷേപകർക്ക് സാധിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.