ഇ​ൻ​റ​ർ സ്​​കൂ​ൾ അ​ത്​​ല​റ്റി​ക്​​സ്​: മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളിന്​ ഒാവറോൾ

മസ്കത്ത്: ഒമാൻ കായിക മന്ത്രാലയത്തി​െൻറ ആഭിമുഖ്യത്തിൽ സുൽത്താൻ ഖാബൂസ് സ്പോർട്സ് േകാംപ്ലക്സിൽ നടന്ന ഇൻറർസ്കൂൾ അത്ലറ്റിക് മീറ്റിൽ മസ്കത്ത് ഇന്ത്യൻ സ്കൂളിലെ ആൺകുട്ടികളുടെ ടീമിന് ഒാവറോൾ ചാമ്പ്യൻഷിപ്. 
വ്യക്തിഗത ഇനങ്ങളിൽ മൂന്ന് സ്വർണമെഡലും രണ്ട് വെള്ളിമെഡലും നേടിയാണ് െഎ.എസ്. എം ഒാവറോൾ കിരീടം തലയിലണിഞ്ഞത്. 
എട്ടാം ക്ലാസ് വിദ്യാർഥികളായ അേൻറാണിയോ ടി. ബിനു നൂറ് മീറ്റർ ഒാട്ടത്തിലും രാജ്യവർധൻ വി. ജാദവ് നാനൂറ് മീറ്റർ ഒാട്ടത്തിലും മുഹമ്മദ് സാദ് 600 മീറ്റർ ഒാട്ടത്തിലും സ്വർണമെഡൽ നേടി. 
എട്ടാം ക്ലാസ് വിദ്യാർഥികളായ ഡീജോ ഡോമിസൺ ഷോട്ട്പുട്ടിലും സ്റ്റീവ് ലോബിയോ ഹൈജംപിലും വെള്ളിമെഡൽ നേടി. വിജയികളെ പ്രിൻസിപ്പൽ ഡോ. രാജീവ് കുമാർ ചൗഹാൻ അനുമോദിച്ചു.

Tags:    
News Summary - interschool athletics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.