മസ്കത്ത്: ദാർസൈത്ത് ഇന്ത്യൻ സ്കൂളിൽ അഞ്ചാമത് നിക്കോൺ ഇൻറർ സ്കൂൾ ഫോേട്ടാഗ്രഫി പ്രദർശനവും മത്സരവും സംഘടിപ്പിച്ചു. നിസ്വ ഇന്ത്യൻ സ്കൂളിലെ ആദിത്യ കൃഷ്ണക്കാണ് ഒന്നാം സ്ഥാനം. മുലദ ഇന്ത്യൻ സ്കൂളിലെ ഷെൽബിൻ രണ്ടാം സ്ഥാനവും നിസ്വ ഇന്ത്യൻ സ്കൂളിലെ അലൻ തോമസ് അബ്രഹാം മൂന്നാം സ്ഥാനവും നേടി. നിക്കോണിെൻറ ഡി.എസ്.എൽ.ആർ കാമറയാണ് ആദ്യ മൂന്നു സ്ഥാനക്കാർക്ക് നൽകിയത്. പത്തുപേർക്ക് പ്രോത്സാഹന സമ്മാനവും 30 പേർക്ക് എ ഗ്രേഡ് സർട്ടിഫിക്കറ്റുകളും നൽകി. ഫൈനലിൽ പ്രവേശിച്ച എല്ലാവർക്കും പത്ത് റിയാലിെൻറ വൗച്ചറുകളും നൽകി.
വൈകീട്ട് നടന്ന സമാപന പരിപാടിയിൽ സ്പോൺസർമാരായ ഖിംജി രാംദാസ് ഗ്രൂപ് ഡയറക്ടർ അനിൽ ഖിംജി മുഖ്യാതിഥിയും സി.ഒ.ഒ സച്ചിൻ മൽഹോത്ര വിശിഷ്ടാതിഥിയുമായിരുന്നു. ഹെഡ്ബോയ് ഹരികേശവ് പ്രമോദു അതിഥികളെ സ്വാഗതം ചെയ്തു. പ്രിൻസിപ്പൽ േഡാ. ശ്രീദേവി.പി.തഷ്നത്ത് അധ്യക്ഷത വഹിച്ചു. എസ്.എം.സി പ്രസിഡൻറ് ജയ്കിഷ് പവിത്രനും സംസാരിച്ചു. രാവിലെ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗം സെൽവിച്ചൻ ജേക്കബ് പ്രദർശനവും മത്സരവും ഉദ്ഘാടനം ചെയ്തു. െഎ.ടി സെക്രട്ടറി മൈത്രി നായിക് സ്വാഗതം പറഞ്ഞു. ഖുറം പാർക്കിലെ വിവിധ ലൊക്കേഷനുകളിലായാണ് ഒാൺ ദി സ്പോട്ട് ഫോേട്ടാഗ്രഫി മത്സരം നടന്നത്. ഉച്ചക്ക് ശേഷം ഫോേട്ടാഗ്രഫി വർക്ഷോപ്പും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.