മഹാത്മാ ഗാന്ധി
Posted On
date_range Updated On
date_range അന്താരാഷ്ട്ര അഹിംസാ ദിനവും മഹാത്മാ ഗാന്ധി ജന്മവാര്ഷികവും രണ്ടിന്
മസ്കത്ത്: രാജയോഗ സെന്റര്‍ ഫോര്‍ സെല്‍ഫ് ഡെവലപ്മെന്റ്, ഒമാനിലെ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച്, ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര അഹിംസാ ദിനവും മഹാത്മാ ഗാന്ധിയുടെ 154ാമത് ജന്മവാര്ഷികവും ആഘോഷിക്കും. ഒക്ടോബര്‍ രണ്ടിന് വൈകുന്നേരം 7.30ന് അല്‍ ഖുവൈറിലെ ഇന്റര്‍സിറ്റി ഹോട്ടലിലെ അല്‍ റയയ ബോള്‍ റൂമിലാണ് പരിപാടി. ഒമാനിലെ സാമൂഹികരംഗത്തെ പ്രശസ്തയായ ബസ്മ അല്‍ സഈദ് പരിപാടിയില്‍ മുഖ്യാതിഥിയാകും. അസില അല്‍ സംസാമിയും സംബന്ധിക്കും. യു.കെയിലെ ബ്രഹ്മകുമാരീസിെന്റ പ്രോഗ്രാം ഡയറക്ടർ ബി.കെ. മൗഡിൻ ഗുഡ്മാൻ മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.