തുർക്കി ബിൻ ഇബ്രാഹീം അൽ ജുനൈബി, അവാർഡ് നേടിയ ഫോട്ടോ
മസ്കത്ത്: ഒമാനി ഫോട്ടോഗ്രാഫർക്ക് അന്താരാഷ്ട്ര ഫോട്ടോഗ്രഫി പുരസ്കാരം. തുർക്കി ബിൻ ഇബ്രാഹീം അൽ ജുനൈബിക്കാണ് 2022 ജനുവരിയിലെ ഹംദാൻ ഇന്റർനാഷനൽ ഫോട്ടോഗ്രഫി അവാർഡ് (എച്ച്.ഐ.പി.എ) ലഭിച്ചത്. 2011ൽ ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് ബിൻ മുഹമ്മദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് അവാർഡിന് തുടക്കമിടുന്നത്. 400,000 യു.എസ് ഡോളറാണ് സമാനതുക. ' കണ്ണ്' അടിസ്ഥാനമാക്കി നടത്തിയ മത്സരത്തിൽ ലോകമെമ്പാടുമുള്ള 1000 ഫോട്ടോഗ്രാഫർമാരായിരുന്നു പങ്കെടുത്തിരുന്നത്. ശിരോവസ്ത്രം ധരിച്ച നീല കണ്ണുകളുള്ള കൊച്ച് ഒമാനി പെൺകുട്ടിയുടെ ചിത്രമായിരുന്നു ഇദ്ദേഹം സമർപ്പിച്ചിരുന്നത്. അവാർഡ് നേട്ടത്തിലൂടെ രാജ്യത്തിന്റെ അഭിമാനം ഉയർത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജുനൈബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.