ഒമാനിലെ പച്ചക്കറി കൃഷിത്തോട്ടങ്ങളിലൊന്ന്
മസ്കത്ത്: ഭക്ഷ്യോൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള സംയോജിത കർഷിക പദ്ധതികൾക്കായി ഒമാൻ സർക്കാർ സ്ഥലം അനുവദിച്ചു. കാർഷിക, ജലവിഭവ മന്ത്രാലയത്തിെൻറ സഹകരണത്തോടെ 55ഭൂമി േപ്ലാട്ടുകൾ അനുവദിച്ചതായി ഭവന, നഗരാസൂത്രണ മന്ത്രാലയം അറിയിച്ചു. ഭക്ഷ്യസുരക്ഷക്ക് ഉൽപാദനത്തിലെ വൈവിധ്യങ്ങൾ ലക്ഷ്യമാക്കി കാർഷിക, ജലവിഭവ മന്ത്രാലയം അടുത്തിടെ ഭക്ഷ്യസുരക്ഷ ലബോറട്ടറി നടത്തിയിരുന്നു. ഇതിൽ ഉരുത്തിരിഞ്ഞതാണ് സംയോജിത കർഷികപദ്ധതികൾ. 'ഒമാൻ വിഷൻ 2040'െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സംഘടിപ്പിച്ച ഭക്ഷ്യ സുരക്ഷ ലബോറട്ടറി ബന്ധപ്പെട്ട ഉന്നതാധികാരികളുടെ പങ്കാളിത്തേത്താടെയാണ് നടത്തിയിരുന്നത്.
എട്ട് ഗവർണറേറ്റുകൾക്കിടയിൽ കന്നുകാലികെളയും കോഴികളെയും വളർത്തുക, പച്ചക്കറികൃഷി തുടങ്ങുക എന്നീ പദ്ധതികൾക്കായാണ് പത്തു മുതൽ 66 ഏക്കർ വരെയുള്ള പ്ലോട്ട് വിതരണം ചെയ്യുക. ബാത്തിന മേഖലകളിൽ 15 സ്ഥലമാണ് അനുവദിക്കുക. പച്ചക്കറി കൃഷിക്ക്- 10, കന്നുകാലികളെ വളർത്താൻ രണ്ട് എന്നിങ്ങനെയാണ് വടക്കൻ ബാത്തിനയിൽ അനുവദിച്ച സ്ഥലം. തെക്കൻ ബാത്തിനയിൽ മൂന്നെണ്ണം കൃഷിക്കും ഒന്ന് കോഴി വളർത്തലിനും ഉപയോഗിക്കും. വടക്കൻ ശർഖിയയിൽ ആകെ 16 പദ്ധതിക്കാണ് അംഗീകാരം നൽകിയത്.
12എണ്ണം പച്ചക്കറി ഉൽപാദനത്തിനായി ഉപയോഗിക്കും. മൂന്നെണ്ണം കന്നുകാലികളെ വളർത്താനും ഒരെണ്ണം കോഴികളെ വളർത്താനും പ്രയോജനപ്പെടുത്തും.
തെക്കൻ ശർഖിയയിൽ ഒരെണ്ണം പച്ചക്കറി കൃഷിക്കും രണ്ടെണ്ണം കന്നുകാലികളെ വളർത്താനുമാണ് നീക്കിവെച്ചത്. ബുറൈമിയിൽ നാലെണ്ണം പച്ചക്കറി കൃഷി വളർത്തലിനാണ് ഉപയോഗിക്കുക.
ദാഹിറ ഗവർണറേറ്റിൽ കന്നുകാലികളെ വളർത്താൻ അഞ്ച് േപ്ലാട്ടും മാറ്റിവെച്ചു. ദാഖിലയയിൽ എെട്ടണ്ണം പച്ചക്കറി ഉൽപാദനത്തിനും രണ്ടെണ്ണം കന്നുകാലികളെ വളർത്താനും നീക്കിവെച്ചു. തീറ്റപ്പുല്ല് ഉൽപാദിപ്പിക്കാനായി അൽവുസ്തയിൽ ഒരുസ്ഥലവും പ്രേയാജനപ്പെടുത്തും.
ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിന് നിരവധി നിക്ഷേപ-വാണിജ്യ സംയോജിത കാർഷിക പദ്ധതികൾ തുടങ്ങുമെന്ന് ഭവന,നഗര ആസൂത്രണ മന്ത്രാലയം ഭൂ വകുപ്പ് ഡയറക്ടർ ജനറൽ അഹമ്മദ് ബിൻ സൗദ് അൽ കമ്യാനി പറഞ്ഞു. കാർഷിക മേഖലയിൽ നിക്ഷേപത്തിന് അനുയോജ്യമായ ഭൂമിയാണ് സർക്കാർ നൽകിയത്. ഇത് സ്വകാര്യ സ്ഥാപനങ്ങളെയും കമ്പനികളേയും ഇവിടേക്ക് ആകർഷിക്കാൻ ഇടയാക്കും. ഇതിലൂടെ പ്രാദേശിക വിപണിയിലേക്ക് ഉൽപന്നങ്ങൾ ലഭ്യമാകുകയും പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുെമന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.