ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

ചെറിയ പെരുന്നാൾ: കടകളിൽ പരിശോധന തുടരുന്നു

മസ്കത്ത്: ചെറിയ പെരുന്നാളിന് മുന്നോടിയായി വിപണികളിൽ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി അധികൃതരുടെ പരിശോധനകൾ തുടരുന്നു. ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) ചെയർമാൻ സുലൈം ബിൻ സലിം അൽ ഹക്മാനിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സീബ് വിലായത്തിലെ നിരവധി വാണിജ്യകേന്ദ്രങ്ങളിലും മാർക്കറ്റുകളിലും പരിശോധന നടത്തി.

ചരക്കുകളുടെയും സേവനങ്ങളുടെയും ലഭ്യത ഉറപ്പാക്കുകയും ക്രമക്കേടുകൾ തടയുന്നതിന്‍റെയും ഭാഗമായിട്ടാണ് വിവിധ ഗവർണറേറ്റുകളിൽ പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം വടക്കൻ ബാത്തിന ഗവർണറേറ്റിലെ പഴങ്ങൾ, പച്ചക്കറികൾ, മധുരപലഹാരങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ വിൽക്കുന്ന കടകളിലും പരിശോധന നടത്തിയിരുന്നു.

Tags:    
News Summary - Inspection in shops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.