മസ്കത്ത്: കഴിഞ്ഞ മാസം ഒമാനിലെ പണപ്പെരുപ്പം മുൻവർഷത്തെക്കാൾ 1.98 ശതമാനം വർധിച്ചു. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ സെൻറർ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഭക്ഷ്യവസ്തുക്കൾ അടക്കം നിരവധി ഉൽപന്നങ്ങൾക്ക് വില വർധിച്ചതായി കാണിക്കുന്നത്. ഭക്ഷ്യവസ്തുക്കൾ, ലഹരിയിതര ശീതളപാനീയങ്ങൾ എന്നിവക്ക് 5.4 ശതമാനം വർധനയാണുണ്ടായത്. റസ്റ്റാറൻറ്, ഹോട്ടൽ വിലകളിൽ 4.05 ശതമാനവും ആരോഗ്യ മേഖലയിൽ 3.82 ശതമാനവും ഫർണിച്ചർ, വീട്ടുപകരണങ്ങൾ, വീട് അറ്റകുറ്റപ്പണി എന്നിവയിൽ 2.27 ശതമാനവും അല്ലറ ചില്ലറ ഉൽപന്നങ്ങൾ, സേവനങ്ങൾ എന്നിവയിൽ 1.87 ശതമാനവും വസ്ത്രങ്ങൾ പാദരക്ഷകൾ എന്നിവക്ക് 1.09 ശതമാനവും വർധനയുണ്ടായി.
വിനോദം, സാംസ്കാരികം എന്നീ മേഖലകളിൽ 1.05 ശതമാനം വർധനയും വെള്ളം, വൈദ്യുതി, ഗ്യാസ്, ഇന്ധനം എന്നിവയിൽ 0.63 ശതമാനവും ഗതാഗതം 0.41 ശതമാനം, വിദ്യാഭ്യാസം 0.05 ശതമാനം എന്നിങ്ങനെയുമാണ് ഡിസംബറിലെ പണപ്പെരുപ്പം. എന്നാൽ, വാർത്തവിനിമയ മേഖലയിൽ 0.06 ശതമാനം പണപ്പെരുപ്പം കുറവും പുകയില ഇനത്തിൽ പണപ്പെരുപ്പമില്ലായ്മയുമാണ് രേഖപ്പെടുത്തിയത്. എണ്ണ, ഫാറ്റ് ഇനങ്ങളിലാണ് ഏറ്റവും കൂടുതൽ വിലവർധനയുണ്ടായത്. ഇൗ ഇനത്തിൽ 19.49 ശതമാനം പണപ്പെരുപ്പമാണുള്ളത്. ഇറച്ചി 8.42 ശതമാനം, പാൽ, ചീസ്, മുട്ട 7.65 ശതമാനം എന്നിവയാണ് വിലവർധന.
പഴവർഗങ്ങൾ 6.51 ശതമാനം, ലഹരിയില്ലാത്ത ശീതളപാനീയങ്ങൾ 5.43 ശതമാനം, റൊട്ടി, ഭക്ഷ്യധാന്യം 5.10 ശതമാനം, മറ്റ് ഭക്ഷ്യ ഉൽപന്നങ്ങൾ 2.75 ശതമാനം, പഞ്ചസാര, ജാം, തേൻ, മധുരപലഹാരം 2.33 ശതമാനം എന്നിങ്ങനെയാണ് ഇൗ വിഭാഗത്തിലെ വിലവർധന. മത്സ്യം കടൽ ഭക്ഷ്യ ഇനങ്ങൾ എന്നിവയിൽ 5.80 ശതമാനം വിലക്കുറവും പച്ചക്കറി ഇനങ്ങളിൽ 1.03 ശതമാനം വിലക്കുറവുമാണുണ്ടായത്. ബുറൈമി ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ പണപ്പെരുപ്പമുണ്ടായത്. 3.3 ശതമാനമാണ് ഇവിടത്തെ പണപ്പെരുപ്പം. ദാഖിലിയ 2.5, വടക്കൻ ബാത്തിന 2.3, ദാഖിറ രണ്ട്, മസ്കത്ത് 1.8 ശതമാനം എന്നിങ്ങനെയാണ് വിവിധ ഗവർണറേറ്റുകളിലെ പണപ്പെരുപ്പം. വടക്കൻ ശർഖിയ്യ, തെക്കൻ ശർഖിയ്യ, ദോഫാർ ഗവർണറേറ്റുകളിൽ 1.7 ശതമാനമാണ് പണപ്പെരുപ്പം. ഇത് മറ്റു ഗവർണറേറ്റുകളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.