മസ്കത്ത്: ഇൻഫിനിറ്റിയുടെ പ്രീമിയം എസ്.യു.വി ആയ ക്യു.എക്സ് 50 ഒമാൻ വിപണിയിൽ അവതരിപ്പിച്ചു. മികച്ച ഡിസൈനൊപ്പം, ശേഷിയും കാര്യക്ഷമതയും ഒത്തിണങ്ങിയ വാഹനത്തിന് വിശാലമായ ഇൻറീരിയറും ഉണ്ട്. വേരിയബിൾ കംപ്രഷൻ ടെക്നോളജിയോട് കൂടിയ നാല് സിലിണ്ടർ എൻജിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. 268 എച്ച്.പിയാണ് ക്യു.എക്സ് 50 എഞ്ചിെൻറ ശേഷി. ഇൻറലിജൻറ് ഒാൾ വീൽ ഡ്രൈവ് സംവിധാനം അടിയന്തര സന്ദർഭങ്ങളിൽ ഡ്രൈവർക്ക് കോപൈലറ്റിെൻറ ഗുണം ചെയ്യുന്നു. മിഡ് സൈസ് പ്രീമിയം എസ്.യു.വി സെഗ്മെൻറിൽ സാന്നിധ്യമുറപ്പിക്കാൻ സഹായിക്കുന്നതാണ് വാഹനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.