Posted On
date_range Updated On
date_range നുഴഞ്ഞ് കയറ്റം; 84 ആഫ്രിക്കൻ പൗരന്മാരെ നാടുകടത്തി
മസ്കത്ത്: രാജ്യത്ത് അനധികൃതമായി പ്രവേശിച്ച 84 ആഫ്രിക്കൻ പൗരന്മാരെ നാടുകടത്തിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് നാടുകടത്തിയത്. മറ്റൊരു സംഭവത്തിൽ മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡ് നടത്തിയ പ്രത്യേക ഓപറേഷനിൽ, അനധികൃതമായി കടക്കാൻ ശ്രമിച്ച ഏഷ്യൻ പൗരന്മാരായ 24 പേരെ പിടികൂടി. നിയമ നടപടികൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.