മസ്കത്ത്: ഇന്ത്യയുടെ ബജറ്റ് വിമാനമായ ഇൻഡിഗോ മസ്കത്തിൽനിന്ന് തിരുവനന്തപുരം, ലഖ്നോ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്ക് ഉടൻ പുതിയ സർവിസ് നടത്തുമെന്ന് ഒമാൻ എയർപോർട്സ് അറിയിച്ചു. തിരുവനന്തപുരത്തേക്ക് രണ്ടും ലഖ്നോവിലേക്ക് നാലും വീതം സർവിസുകളാണ് ആഴ്ചയിൽ നടത്തുക. മസ്കത്തിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം ഞായർ, തിങ്കൾ ദിവസങ്ങളിലായിരിക്കും സർവിസ്. ഇവിടെനിന്ന് രാത്രി 11. 35ന് പുറപ്പെടുന്ന വിമാനം പുലർച്ച അഞ്ചു മണിക്ക് തിരുവനന്തപുരത്തെത്തും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും ലഖ്നോവിലേക്കുള്ള വിമാനം. മസ്കത്തിൽനിന്ന് പുലർച്ച 3.35ന് പുറപ്പെടുന്ന വിമാനം 8.30ന് ലഖ്നോവിൽ എത്തും. തിരുവനന്തപുരത്തേക്കുള്ള പുതിയ സർവിസ് നിരവധി പ്രവാസികൾക്ക് ഗുണകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.