വാ​ദി​യി​ൽ കു​ടു​ങ്ങി​യ കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ന്നു

വാദിയിൽ കുടുങ്ങിയ കുട്ടികളെ സാഹസികമായി രക്ഷിച്ച് സ്വദേശി യുവാവ്

മസ്കത്ത്: കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുകിയ വാദിയിൽ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തി സ്വദേശി യുവാവ്. അലി ബിന്‍ നാസ്സര്‍ എന്ന യുവാവാണ് നിറഞ്ഞൊഴുകിയിരുന്ന വാദിയിൽനിന്ന് കുട്ടികളെ സാഹസികമായി രക്ഷിച്ചത്. വെള്ളിയാഴ്ച ബഹ്‌ല വിലായത്തിലാണ് സംഭവം. കനത്ത മഴയില്‍ വെള്ളം കുത്തിയൊലിക്കുകയായിരുന്നു.

ഇതിനിടെയാണ് രണ്ട് കുട്ടികൾ കുടുങ്ങി കിടക്കുന്നത് ഇദ്ദേഹത്തിന്‍റെ ശ്രദ്ധയിൽപെടുന്നത്. ഉടൻ ധൈര്യം സംഭരിച്ച് കുത്തിയൊലിക്കുന്ന വാദിയിൽ ഇറങ്ങി കുട്ടികളെ തോളിലേറ്റി കരക്കെത്തിക്കുകയായിരുന്നു. വാദിക്ക് സമീപത്തുനിന്ന് കയറും മറ്റ് സൗകര്യങ്ങളും നൽകി മറ്റുള്ളവരും ഇദ്ദേഹത്തിന് സഹായവുമായെത്തി. രക്ഷപ്പെടുത്തുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ നിമിഷങ്ങൾക്കകം വൈറലാകുകയും ചെയ്തു. നിരവധിപേരാണ് ഇദ്ദേഹത്തിന് അഭിനന്ദനവുമായെത്തിയത്.

Tags:    
News Summary - Indigenous youth rescues children trapped in Wadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.