മസ്കത്ത്: ഇന്ത്യൻ സോഷ്യൽക്ലബ് കേരളവിഭാഗത്തിെൻറ ആഭിമുഖ്യത്തിൽ ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ ഇന്നാരംഭിക്കും. അമിറാത്ത് പാർക്കിലെ ഉത്സവ നഗരിയിൽ ഇന്നും നാളെയുമാണ് പരിപാടി. വൈകീട്ട് അഞ്ചിന് പരിപാടികൾക്ക് തുടക്കമാകും. രാത്രി എട്ടരക്കാണ് ഒൗദ്യോഗിക ഉദ്ഘാടന പരിപാടികൾ. ചലച്ചിത്ര സംവിധായകൻ കമൽ ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യൻ അംബാസഡർ ഇന്ദ്രമണി പാണ്ഡെ വിശിഷ്ടാതിഥിയായിരിക്കും. ഗൾഫാർ മുഹമ്മദലി, മാർസ് ഇൻർനാഷനൽ എം.ഡി വി.ടി വിനോദ്, ഷാഹി സ്പൈസസ് മാർക്കറ്റിംഗ് മാനേജർ എം.എസ് ബദർ , അനന്തപുരി റസ്റ്റാറൻറ്സ് മാനേജിങ് ഡയറക്ടർ ബിബി ജേക്കബ്, സഞ്ജയ് ദേശായി (എക്സി. ഡയറക്ടർ മദേഴ്സ് റെസിപ്പി), സി.എം സർദാർ, കമ്യൂണിറ്റി ഫെസ്റ്റിവൽ സംഘാടക സമിതി ചെയർമാൻ പി.എം ജാബിർ, കേരളാവിങ് കൺവീനർ കെ.രതീശൻ, വനിതാ വിഭാഗം കോഒാഡിനേറ്റർ പ്രജീഷ നിഷാന്ത് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.
ഇന്ത്യയിൽനിന്ന് മുപ്പതോളം കലാകാരന്മാരാണ് പരിപാടിയിൽ പെങ്കടുക്കാനായി എത്തുക. കേരളത്തിെൻറ പരമ്പരാഗത നൃത്ത, വാദ്യരൂപങ്ങൾക്ക് പുറമെ കച്ചി, ഒഡീസി, തമിഴ് നൃത്ത രൂപങ്ങളും ദാർസൈത്ത് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനികൾ അവതരിപ്പിക്കുന്ന രാജസ്ഥാനി നൃത്തവും ഉണ്ടാകും. പ്രമുഖ ബാൻഡ് ഗ്രൂപ്പായ തിരുവനന്തപുരം പ്രഗതിയുടെ മ്യൂസിക് ഫ്യൂഷൻ വെള്ളി, ശനി ദിവസങ്ങളിലായി അരങ്ങിലെത്തും.
ഉത്തര മലബാറിലെ പ്രമുഖ നാടൻപാട്ട് കലാസംഘമായ താവം ഗ്രാമീണ വേദിയുടെ പരമ്പരാഗത കലാരൂപങ്ങളുടെ അകമ്പടിയോടെയുള്ള നാടൻപാട്ട് അവതരണവും പരിപാടിയെ ആകർഷകമാക്കും. ഇതോടൊപ്പം, തനത് ഒമാനി നൃത്ത, സംഗീത പരിപാടിയും എരഞ്ഞോളി മൂസയും സംഘവും അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ടും ഉണ്ടാകും. മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച എരഞ്ഞോളി മൂസക്ക് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡും, മികച്ച സാമൂഹിക പ്രവർത്തകനുള്ള കൈരളി-അനന്തപുരി അവാർഡ് തെരുവോരം മുരുകനും ചടങ്ങിൽ സമ്മാനിക്കും. മസ്കത്ത് സയൻസ് ഫെസ്റ്റിെൻറ നേതൃത്വത്തിൽ ഒമാനിലെ സ്കൂളുകൾക്കും കോളജുകൾക്കുമായി ശാസ്ത്രപ്രദർശനവും ഒരുക്കിയിട്ടുണ്ട്.
അമ്പതോളം ടീമുകൾ പ്രദർശനത്തിൽ പെങ്കടുക്കും. അഞ്ചുമണി മുതൽ 11 വരെയാണ് ഫെസ്റ്റിവലിെൻറ പ്രവേശന സമയം. ഷാഹി സ്പൈസസ് ആണ് പരിപാടിയുടെ മുഖ്യ പ്രായോജകർ. മാർസ് ഹൈപ്പർമാർക്കറ്റ്, ബദർ അൽ സമ, മദേഴ്സ് റെസിപ്പി, സീ പേൾസ് ജ്വല്ലറി, ലുലു ഹൈപ്പർമാർക്കറ്റ്, മലബാർ ഗോൾഡ് എന്നിവരാണ് മറ്റ് സ്പോൺസർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.