ഇന്ത്യൻ സോഷ്യൽ ക്ലബ് സൂർ ഘടകം സംഘടിപ്പിച്ച കുടുംബ സംഗമത്തിൽനിന്ന്
സൂർ: ഇന്ത്യൻ സോഷ്യൽ ക്ലബ് ഫാമിലി മീറ്റ് സംഘടിപ്പിച്ചു. സൂർ ഘടകമാണ് അംഗങ്ങൾക്കായി ഓണാഘോഷവും ചിൽഡ്രൻസ് ഡേയും കുടുംബ സംഗമത്തോടൊപ്പം സംഘടിപ്പിച്ചത്.
സൂർ ഗോൾഡൻ ഹാളിൽ നടത്തിയ ആഘോഷ പരിപാടിയിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് എ.കെ. സുനിൽ, വൈസ് പ്രസിഡന്റ് നാസർ, ജനറൽ സെക്രട്ടറി മുഹമ്മദ് ഷാഫി, ഹാജി ഹസ്ബുല്ല എന്നിവർ സംസാരിച്ചു.
വിഭവ സമൃദ്ധമായൊരുക്കിയ ഓണ സദ്യയോടൊപ്പം കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച വിവിധ കലാ കായിക വിനോദ പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സൈനുദ്ദീൻ കൊടുവള്ളി, നീരജ് പ്രസാദ് ശ്രീധർ, ബാബു വിജയ്, നൗഷാദ്, റെജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.