മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം ഓണാഘോഷം ഒക്ടോബർ 11ന് വെള്ളിയാഴ്ച നടക്കും. റൂവിയിലെ അൽ ഫലാജ് ഹോട്ടലിൽ വൈകീട്ട് അഞ്ചു മുതലാണ് ആഘോഷ പരിപാടികൾ ആരംഭിക്കുക. സാക്സോഫോൺ ഫ്ലൂട്ട് വാദകൻ ജയൻ ഈയ്യക്കാട്, പിന്നണി ഗായകൻ ലജീഷ് ലക്ഷ്മണൻ, ഖത്തറിലെ പ്രശസ്ത ഗായിക ശിവപ്രിയ സുരേഷ് എന്നിവർ അവതരിപ്പിക്കുന്ന സംഗീതനിശയാണ് പരിപാടിയുടെ പ്രധാന ആകർഷണം.
കേരള വിഭാഗം കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്തശിൽപങ്ങൾ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും. കൂടാതെ തിച്ചൂർ സുരേന്ദ്രന്റെ നേതൃത്വത്തിൽ മസ്കത്ത് പഞ്ചവാദ്യ സംഘം അവതരിപ്പിക്കുന്ന പഞ്ചവാദ്യവും ഓണാഘോഷങ്ങൾക്ക് മിഴിവേകും.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണസദ്യ ഒഴിവാക്കിയാണ് ഇത്തവണ കേരളവിഭാഗം ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഓണാഘോഷ പരിപാടിയിലേക്ക് ഒമാനിലെ മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായും പ്രവേശനം സൗജന്യമായിരിക്കുമെന്നും കേരള വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.