ഇ​ന്ത്യ​ന്‍ സ്കൂ​ൾ  അ​ൽ​സീ​ബ്​ ബ്ലോ​സം  സ്ഥാ​നാ​രോ​ഹ​ണം

മ​സ്​​ക​ത്ത്​: അ​ൽ സീ​ബ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ലെ പ്രൈ​മ​റി വി​ഭാ​ഗ​ത്തി​​െൻറ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി സ​ഭ ( ബ്ലോ​സം ) സ്ഥാ​നാ​രോ​ഹ​ണം സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്നു. അ​സി. എ​ജു​ക്കേ​ഷ​ൻ അ​ഡ്വൈ​സ​ർ ഡോ. ​അ​ല​ക്സ് സി. ​ജോ​സ​ഫ് വി​ശി​ഷ്​​ടാ​തി​ഥി​യാ​യി​രു​ന്നു. സ്കൂ​ൾ ഗാ​യ​ക​സം​ഘ​ത്തി​​െൻറ പ്രാ​ർ​ഥ​ന​യോ​ടെ  തു​ട​ങ്ങി​യ ച​ട​ങ്ങി​ൽ പ്രൈ​മ​റി വി​ഭാ​ഗം മേ​ധാ​വി  എം. ​പ്രേ​മ​ല​ത സ്വാ​ഗ​തം പ​റ​ഞ്ഞു. 

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബ്ലോ​സം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രി​ൻ​സി​പ്പ​ൽ നാ​ഗേ​ഷ് ഖേ​ൽ​ക​ർ സ​ത്യ​പ്ര​തി​ജ്​​ഞ​യും വൈ​സ്  പ്രി​ൻ​സി​പ്പ​ൽ ടി. ​ച​ന്ദ്രാ​വ​തി വി​ഷ്ണു പ്രാ​ർ​ഥ​നാ​വാ​ച​ക​വും ചൊ​ല്ലി​ക്കൊ​ടു​ത്തു. പി​ന്നീ​ട് വി​ശി​ഷ്​​ടാ​തി​ഥി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ്‌​മ​െൻറ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ, വി​വി​ധ വ​കു​പ്പു​മേ​ധാ​വി​ക​ൾ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ ചേ​ർ​ന്ന്​ കു​ട്ടി​ക​ളെ ബാ​ഡ്ജ് ധ​രി​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ബാ​ല​ഭ​ദ്ര ശാ​ലി​നി സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. തു​ട​ര്‍ന്ന് വി​ശി​ഷ്​​ടാ​തി​ഥി ഡോ. ​അ​ല​ക്സ് സി ​ജോ​സ​ഫ് സം​സാ​രി​ച്ചു. എ​സ്.​എം.​സി ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ര​വി ജ​യ​ന്തി വി​ശി​ഷ്​​ടാ​തി​ഥി​ക്ക്​ ഉ​പ​ഹാ​രം ന​ൽ​കി. 

Tags:    
News Summary - indian school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.