റൗണ്ട് സ്ക്വയര്‍ അന്താരാഷ്ട്ര സമ്മേളനത്തില്‍ ഗൂബ്ര ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളും

മസ്കത്ത്: മുംബൈ സിംഗപ്പൂര്‍ ഇന്‍റര്‍നാഷനല്‍ സ്കൂളും റൗണ്ട് സ്ക്വയര്‍ ഇന്‍റര്‍നാഷനലും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ ഗൂബ്ര ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളും പങ്കെടുത്തു. 
40 രാജ്യങ്ങളില്‍ നിന്നുള്ള 150ല്‍ പരം വിദ്യാര്‍ഥികള്‍ സമ്മേളനത്തിന്‍െറ ഭാഗമായി. അനുഷ് ഗുപ്ത, പത്മ വിഭൂഷണ്‍ ജേതാവ് ഡോ. ബിന്ദേഷ്വര്‍ പതക്, റോളക്സ് അവാര്‍ഡ് ജേതാവ് സോനം വാങ്കക്ക്, സാരീ സമാകി തുടങ്ങിയവര്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത്  സംസാരിച്ചു. ഐ.എസ്.ജിയില്‍നിന്നുള്ള വൈഷ്ണവ് എസ്. നായര്‍, സജിന ഫ്രാന്‍സിസ്, റിതിക ബി, സാദിക വെങ്കിടേഷ്, ദരിയ സുബ്ബിയ, ശ്രീദര്‍ വാസു ഇയ്യങ്കര്‍, റൗണ്ട് സ്ക്വയര്‍ കോഓഡിനേറ്റര്‍ നിയോല്ല വാസ് എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.

Tags:    
News Summary - indian school oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.