Posted On
date_range Updated On
date_range ഇന്ത്യൻ സ്കൂൾ നിസ്‌വ പ്രൈമറി വിഭാഗം സ്പോർട്സ് മീറ്റ്
മസ്കത്ത്: ഇന്ത്യൻ സ്കൂൾ നിസ്‌വ പ്രൈമറി വിഭാഗത്തിന്റെ വാർഷിക സ്പോർട്സ് മീറ്റ് നടത്തി. കുട്ടികളുടെ മാർച്ച് പാസ്റ്റ്, മാസ് ഡ്രിൽ, മറ്റു മത്സരങ്ങൾ എന്നിവ നടന്നു. എസ്.എം.സി കോ-കരിക്കുലർ കമ്മിറ്റി ചെയർമാൻ ഡോ. തപൻകുമാർ മോഹന്ത മുഖ്യാതിഥിയായിരുന്നു.
പ്രിൻസിപ്പൽ ജോൺ ഡൊമിനിക് ജോർജ് അധ്യക്ഷത വഹിച്ചു. വിദ്യാർഥികളായ തന്മയി വിഷ്ണുപ്രിയ സ്വാഗതവും യുസഫ് ഹൈദർ ഖാസിം നന്ദിയും പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ബിജു മാത്യു, അസി. വൈസ് പ്രിൻസിപ്പൽ ഫഹീം ഖാൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. പ്രൈമറി വിഭാഗം കോഓഡിനേറ്റർ ബിബി ഷിബു പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.