ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ നി​സ്‍വ​യു​ടെ വാ​ർ​ഷി​ക ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ​നി​ന്ന്

ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ നി​സ്‍വ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

നി​സ്‍വ: ഇ​ന്ത്യ​ൻ സ്കൂ​ള്‍ നി​സ്‍വ 34ാമ​ത് വാ​ർ​ഷി​കം വി​പു​ല​മാ​യ രീ​തി​യി​ൽ ആ​ഘോ​ഷി​ച്ചു. ഇ​ന്ത്യ​ൻ സ്കൂ​ൾ നി​സ്‍വ​യു​ടെ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​ർ ഇ​ൻ ചാ​ർ​ജ് പി.​ടി.​കെ.​ഷ​മീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​സ്‍വ മു​നിസി​പ്പ​ൽ കൗ​ൺ​സി​ൽ മെം​ബ​ർ അ​ഹ​മ്മ​ദ് ബി​ൻ സൈ​ദ് ബി​ൻ ഖ​ലീ​ഫ അ​ൽ ബു​സൈ​ദി മു​ഖ്യാ​തി​ഥി​യാ​യി.

പ്രി​ൻ​സി​പ്പ​ൽ ശാ​ന്ത​കു​മാ​ർ ദാ​സ​രി വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. 500ല​ധി​കം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത ഇ​ന്ത്യ​യി​ലെ വി​വി​ധ ഭാ​ഷ​ക​ളി​ലെ നൃ​ത്ത​രൂ​പ​ങ്ങ​ൾ, സം​ഘ​ഗാ​ന​ങ്ങ​ൾ, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം സ്കി​റ്റു​ക​ൾ എ​ന്നി​വ അ​ണി​നി​ര​ത്തി​യു​ള്ള ക​ലാ​പ്ര​ക​ട​നം വാ​ർ​ഷി​ക​ത്തെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി .

സ്കൂ​ൾ മാ​നേ​ജ്മെ​ന്റ് പ്ര​സി​ഡ​ന്റ് ഡോ. ​സു​നൈ​ദ് അ​ഹ​മ്മ​ദ്, വൈ​സ് പ്ര​സി​ഡ​ന്റ് ഇ​സ്മാ​യി​ൽ ഇ​ക്ബാ​ൽ മു​ഹ​മ്മ​ദ്‌, ട്ര​ഷ​റ​ർ ജി​ൻ​സ് ഡേ​വി​സ്, ഐ.​ടി ക​ൺ​വീ​ന​ർ,അ​ബ്ദു​ൽ ഹ​ഖ് ത​വ​നൂ​ർ, സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ ഉ​ണ്ണി കൃ​ഷ്ണ​ൻ, ഹെ​ൽ​ത്ത് ആ​ൻ​ഡ് സേ​ഫ്റ്റി ക​ൺ​വീ​ന​ർ ഷി​ജി ബീ​ബി​ഷ്, പ​ർ​ച്ചേ​സ് ക​ൺ​വീ​ന​ർ ആ​ഹ്ലാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സെ​ക്ക​ൻ​ഡ​റി കോ​ഓഡി​നേ​റ്റ​ർ മി​സു​മ ലെ​നി​ൻ മ​ത്സ​ര വി​ജ​യി​ക​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​ജു മാ​ത്യു, അ​സി​സ്റ്റ​ന്റ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫ​ഹീം ഖാ​ൻ ,അ​സ്മ ഖാ​ൻ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഹെ​ഡ് ഗേ​ൾ ത​നി​ഷ്ക ഗോ​യ​ൽ സ്വാ​ഗ​ത​വും ഹെ​ഡ് ബോ​യ് യാ​സി​ർ അ​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Indian School Niswa celebrated anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.