ഇന്ത്യൻ സ്കൂൾ മുലദ്ദയുടെ 35 മത് വാർഷികാഘോഷ പരിപാടിയിൽനിന്ന്
മസ്കത്ത്: ഇന്ത്യൻ സ്കൂൾ മുലദ്ദയുടെ 35ാ മത് വാർഷികാഘോഷം വൈവിധ്യമാർന്ന കലാപരിപാടികളോടെ സ്കൂളിൽ നടന്നു. വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന രണ്ടാമത് ഫൗണ്ടേഷൻ ഫെസ്റ്റിൽ തെക്കൻ ബാത്തിന ഗവർണറേറ്റിലെ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന ഡയറക്ടർ താരിഖ് ബിൻ നാസർ അൽ ഹസാരി മുഖ്യാതിഥിയും മക്ക ഗ്രൂപ് ചെയർമാൻ കെ.പി മമ്മൂട്ടി വിശിഷ്ടാതിഥിയുമായി.
കുട്ടികളിൽ വായനാശേഷി വർധിപ്പിക്കുന്നതിനായി ഗൾഫ് മാധ്യമം ദിനപത്രത്തിന്റെ സംരംഭമായ ‘കാമ്പസ് ലൈറ്റ്’ പദ്ധതി നൂർ ഗസലുമായി സഹകരിച്ച് സ്കൂളിൽ ആരംഭിച്ചു.
രണ്ടാം ദിനത്തിൽ നടന്ന വാർഷികാഘോഷത്തിൽ മുസന്ന വിലായത്തിലെ ഡെപ്യൂട്ടി വാലി ഷെയ്ക്ക് എൻജിനിയർ ഹിലാൽ ബിൻ ഖൽഫാൻ ബിൻ സഈദ് അൽ ഷുഐലി മുഖ്യാതിഥിയും ഇന്ത്യൻ സ്കൂൾ ബോർഡ് ഡയറക്ടർ ഇൻ ചാർജ് നിധീഷ്കുമാർ വിശിഷ്ടാതിഥിയുമായിരുന്നു. എസ്.എം.സി പ്രസിഡന്റ് എം.ടി മുസ്തഫ സ്വാഗതം പറഞ്ഞു. സ്കൂളിന്റെ 35 വർഷത്തെ ജൈത്രയാത്രയെ അടയാളപ്പെടുത്തുന്ന സുവനീർ മെമ്മോറിയ‘35 ഐ.എസ്.എം.എൽ മുഖ്യാതിഥി പ്രകാശനം ചെയ്തു. സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കോമേഴ്സ് വിഭാഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ അൽഫിയ അഷ്റഫിന് അൽഹൊസ്നി ആൻഡ് പാർട്ണേഴ്സ് നൽകുന്ന കാഷ്പ്രൈസ് മുഖ്യാതിഥി കൈമാറി. നൂർ ഗസൽ മാനേജിങ് ഡയറക്ടർ ഹസ്ലിൻ സലീം, എസ്.എം.സി മുൻ പ്രസിഡന്റ് മാത്യു വർഗീസ് എന്നിവർക്ക് ഉപഹാരം കൈമാറി.
രണ്ടു ദിവസങ്ങളിലുമായി വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എം.ടി മുസ്തഫ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഡോ. ലീന ഫ്രാൻസിസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂളിൽ 10 വർഷം പൂർത്തിയാക്കിയ അധ്യാപകർ, അനധ്യാപകർ, മികച്ച അധ്യാപകർ, 100% അറ്റൻഡൻസ് നേടിയ ജീവനക്കാർ എന്നിവർക്ക് ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.