ഒമാൻ കൃഷിക്കൂട്ടം ഇന്ത്യൻ സ്കൂൾ ബുറൈമിയുമായി സഹകരിച്ച് കൃഷിത്തോട്ടത്തിന്

തുടക്കം കുറിച്ചപ്പോൾ

ഇന്ത്യൻ സ്‌കൂൾ ബുറൈമിയിൽ കൃഷിത്തോട്ടത്തിന് തുടക്കം

മസ്കത്ത്​: ഒമാൻ കൃഷിക്കൂട്ടം ഇന്ത്യൻ സ്കൂൾ ബുറൈമിയുമായി സഹകരിച്ച് ഈ വർഷത്തെ കൃഷിത്തോട്ടത്തിന് തുടക്കം കുറിച്ചു. പുതു തലമുറയിലേക്ക് കൃഷിയുടെ പ്രാധാന്യം പകർന്നു നൽകുന്നതിനായി മുൻവർഷങ്ങളിലും സ്കൂളിൽ കൃഷിത്തോട്ടം ഒരുക്കിയിരുന്നു. ഇന്ത്യൻ സ്കൂൾ ബുറൈമി പ്രിൻസിപ്പൽ ശാന്തകുമാർ ദാസരിയുടെ സാന്നിധ്യത്തിൽ വിത്തുകൾ പാകിയും ചെടികൾ നട്ടും കുട്ടി കർഷകർ കൃഷിയാരംഭം ആഘോഷമാക്കി.

വിദ്യാർഥികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ 'ലിറ്റിൽ ഗ്രീൻ ഫിംഗേർസ്​' മത്സരവും ആരംഭിച്ചു. മത്സരത്തിനായി രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് ഒമാൻ കൃഷിക്കൂട്ടം സ്കൂളിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു.ഈ ചെടികൾ വളർത്തി ഏറ്റവും കൂടുതൽ വിളവെടുക്കുന്നവർക്ക് ഒമാൻ കൃഷിക്കൂട്ടം വിളവെടുപ്പുത്സവത്തിൽ അവാർഡ് നൽകുന്നതായിരിക്കും എന്ന് കൃഷിക്കൂട്ടം അഡ്മിൻസ് അറിയിച്ചു. 

Tags:    
News Summary - Indian School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.