ഇന്ത്യൻ ഓവർസീസ്​ കോൺഗ്രസ്​ സ്വാതന്ത്ര്യദിനാഘോഷത്തിൽനിന്ന് 

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്​ സ്വാതന്ത്ര്യദിനാഘോഷം

മസ്​കത്ത്​: 75 -ാമത് ഇന്ത്യൻ സ്വാതന്ത്ര്യ വാർഷിക ദിനം, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഒമാൻ ചാപ്റ്റർ പ്രൗഢോജ്ജ്വലമായി ആഘോഷിച്ചു. ഓൺലൈനിൽ നടന്ന ആഘോഷ പരിപാടിയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്​ (ഐ.ഒ.സി) ഗ്ലോബൽ ചെയർമാൻ ഡോ. സാം പിത്രോഡ, ഐ.ഒ.സി എ.ഐ.സി.സി സെക്രട്ടറി ഹിമാൻഷു വ്യാസ് തുടങ്ങിയവർ പങ്കെടുത്തു.

മാതൃരാജ്യത്തോടുള്ള കടമകൾ നിറവേറ്റുന്നതിൽ നമ്മൾക്കെല്ലാവർക്കും ഉത്തരവാദിത്തം ഉണ്ടെന്ന്​ ഐ.ഒ.സി ഒമാൻ ചാപ്റ്റർ അധ്യക്ഷൻ, ഡോ.ജെ. രത്‌നകുമാർ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. കരുത്തുറ്റ രാഷ്​ട്ര നിർമാണത്തിനായി താഴേത്തട്ടിൽനിന്നുതന്നെ നമ്മൾ പ്രവർത്തനമാരംഭിക്കണമെന്നും അദ്ദേഹം പ്രസ്​താവിച്ചു.

നമ്മുടെ സ്വാതന്ത്ര്യസമര സേനാനികൾ ജീവത്യാഗത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതും ഒരിക്കലും ഇനി നഷ്​ടപ്പെടുത്താൻ ആകാത്തതുമാണെന്ന്​ ഡോ. സാം പിത്രോഡ പറഞ്ഞു. ഐ.ഒ.സി സെക്രട്ടറി ഡോ.ആരതി കൃഷ്​ണ മുഖ്യാതിഥിയായിരുന്നു. സ്വാതന്ത്ര്യസമരത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് വഹിച്ച പങ്കിനെക്കുറിച്ച് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ സംസാരിച്ചു.

എ.ഐ.സി.സി വക്താവ് ഡോ. ശമ മുഹമ്മദും സംസാരിച്ചു. സാമൂഹിക പ്രവർത്തകയും യു.എ.ഇയിലെ അഭിഭാഷകയുമായ അഡ്വ. ഷീല തോമസ്, ഐ.ഒ.സി മിഡിൽ ഈസ്​റ്റ്​ കൺവീനർ മൻസൂർ പള്ളൂർ, ഒമാൻ എക്​സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സോണിയ ഫ്രാങ്ക്‌ളിൻ, സിയൽ ഹഖ് ലാറി തുടങ്ങിയവരും യോഗത്തിൽ സംസാരിച്ചു.

ഐ.ഒ.സി ഒമാൻ വൈസ്​ പ്രസിഡൻറ്​ മഹാവീർ കട്ടാരിയ, മറ്റ്​ എക്​സിക്യൂട്ടീവ്​ അംഗങ്ങൾ തുടങ്ങിയവരും ചടങ്ങിൽ പ​ങ്കെടുത്തു.കുട്ടികളുടെ ദേശഭക്തി ഗാനങ്ങൾ, നൃത്തകലാപരിപാടികൾ തുടങ്ങിയവയും നടന്നു. വിവിധ രാജ്യങ്ങളിൽനിന്നുള്ള ഭാരതീയരെ പങ്കെടുപ്പിച്ച്​ നടന്ന പരിപാടിയുടെ ഏകോപനം മനോജ് മാനുവലും ജെസി മാത്യുവും നിർവഹിച്ചു.

Tags:    
News Summary - Indian Overseas Congress Independence Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.