ഇന്ത്യൻ ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്മിറൽ ആർ. ഹരികുമാർ ഒമാന്റെ സായുധസേന മ്യൂസിയം സന്ദർശിക്കുന്നു
മസ്കത്ത്: ഇന്ത്യൻ ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്മിറൽ ആർ. ഹരികുമാർ ഒമാന്റെ സായുധസേന മ്യൂസിയം സന്ദർശിച്ചു. സായുധസേനയുടെ വികാസവും മുന്നേറ്റവും വിവരിക്കുന്ന പ്രദർശനം വീക്ഷിച്ച അദ്ദേഹം ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
സന്ദർശനത്തിന് മുന്നോടിയായി റോയൽ ഓഫിസ് മന്ത്രി ജന. സുൽത്താൽ മുഹമ്മദ് അൽ നുഐമിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളുമായും ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ പങ്കുവെച്ചു. റോയൽ നേവി ഒമാൻ കമാൻഡറും ഒമാനിലെ ഇന്ത്യൻ അംബാസഡറും അടക്കം പ്രമുഖർ ചർച്ചയിൽ സന്നിഹിതരായിരുന്നു.
പിന്നീട് ബൈതുൽ ഫലജിൽ ഒമാൻ അക്കാദമി ഫോർ സ്ട്രാറ്റജിക് ആൻഡ് ഡിഫൻസ് സ്റ്റഡീസ് ചെയർമാൻ ഹാമിദ് അഹ്മദ് സക്റൂനുമായും ചീഫ് ഓഫ് നേവൽ സ്റ്റാഫ് കൂടിക്കാഴ്ചയും നടത്തി. ഇരു രാജ്യങ്ങൾക്കും പൊതുവായ താൽപര്യമുള്ള വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ഇരു രാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.