ഐ.​സി.​എ​ഫ് ഒ​മാ​ന്‍ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

ഇ​ന്ത്യ​ക്കാ​രു​ടെ തൊ​ഴി​ല്‍ കു​ടി​യേ​റ്റ സ്വാ​ധീ​നം ച​ര്‍ച്ച ചെ​യ്യ​ണം –ഐ.​സി.​എ​ഫ്

മ​സ്‌​ക​ത്ത്: ഇ​ന്ത്യ​ക്കാ​രു​ടെ തൊ​ഴി​ല്‍ കു​ടി​യേ​റ്റം ഉ​ണ്ടാ​ക്കി​യ സ്വാ​ധീ​നം ച​ര്‍ച്ച ചെ​യ്യ​പ്പെ​ട​ണ​മെ​ന്ന് ഐ.​സി.​എ​ഫ്. എ​സ്.​വൈ.​എ​സ് പ്ലാ​റ്റി​നം ഇ​യ​ര്‍ ആ​ഘോ​ഷ​ഭാ​ഗ​മാ​യി പ്ര​വാ​സ​ലോ​ക​ത്ത് ആ​യി​രം സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന യൂ​നി​റ്റ് സ​മ്മേ​ള​ന​ത്തി​ന്റെ പ്ര​മേ​യ​മാ​യ ‘ദേ​ശാ​ന്ത​ര​ങ്ങ​ളി​ലി​രു​ന്ന് ദേ​ശം പ​ണി​യു​ന്ന​വ​ര്‍‘ വി​ഷ​യം ഇ​ത്ത​ര​ത്തി​ലു​ള്ള ച​ര്‍ച്ച​ക​ള്‍ക്ക് വേ​ദി തു​റ​ക്കു​ക​യാ​ണെ​ന്ന് ഐ.​സി.​എ​ഫ് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ന​വം​ബ​ർ ഏ​ഴു മു​ത​ല്‍ 10 വ​രെ തീ​യ​തി​ക​ളി​ലാ​ണ് സ​മ്മേ​ള​ന​ങ്ങ​ള്‍ ന​ട​ക്കു​ക.

കു​ടി​യേ​റ്റം സാ​മ്പ​ത്തി​ക​രം​ഗ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​ക്കി​യ മാ​റ്റ​ങ്ങ​ള്‍ നി​ര​ന്ത​രം പ​രാ​മ​ര്‍ശി​ക്ക​പ്പെ​ടാ​റു​ണ്ട്. അ​തേ​സ​മ​യം, സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ല്‍ പ്ര​വാ​സം ഏ​തൊ​ക്കെ രീ​തി​യി​ല്‍ പ്ര​തി​ഫ​ലി​ക്ക​പ്പെ​ട്ടു​വെ​ന്ന് ഗ​വേ​ഷ​ണം ചെ​യ്യ​പ്പെ​ടേ​ണ്ട​താ​ണ്.

പ്ര​വാ​സ​ലോ​ക​ത്തി​ന്റെ വൈ​വി​ധ്യ​മാ​ര്‍ന്ന വി​ഷ​യ​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​നും ഭ​ര​ണ​കൂ​ട​ത്തി​നും മു​ന്നി​ല്‍ കൊ​ണ്ടു​വ​രാ​നാ​ണ് പ്ര​മേ​യ​ത്തി​ലൂ​ടെ ശ്ര​മി​ക്കു​ന്ന​ത്. വ​ര​ണ്ടു​പ​ര​ന്നു കി​ട​ന്ന മ​രു​ഭൂ​മി​യി​ല്‍ ഇ​ന്ന് കാ​ണു​ന്ന വി​ക​സ​ന മു​ന്നേ​റ്റ​ത്തി​ല്‍ പ്ര​വാ​സി​ക​ളു​ടെ വ​ലി​യ സം​ഭാ​വ​ന​ക​ളെ​യും ഉ​യ​ര്‍ത്തി​ക്കാ​ട്ടും.

യൂ​നി​റ്റ് സ​മ്മേ​ള​ന​ഭാ​ഗ​മാ​യി നി​ര​വ​ധി സം​രം​ഭ​ങ്ങ​ള്‍ക്കും തു​ട​ക്ക​മി​ടു​ന്നു​ണ്ട്. ആ​രാ​യി​രി​ക്കും ആ​ദ്യ​ത്തെ ഗ​ള്‍ഫ് പ്ര​വാ​സി മ​ല​യാ​ളി​യെ​ന്ന കൗ​തു​ക​ക​ര​മാ​യ അ​ന്വേ​ഷ​ണം അ​തി​ലൊ​ന്നാ​ണ്. സാ​ന്ത്വ​ന സേ​വ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത് ന​ട​ത്തും. ‘സ്പ​ര്‍ശം’ പ​ദ്ധ​തി​യി​ല്‍ രാ​ജ്യ​ത്തെ നി​യ​മ​സം​വി​ധാ​ന​ങ്ങ​ള്‍ക്ക​ക​ത്ത് നി​ന്ന് കൊ​ണ്ടു​ള്ള സേ​വ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ക്കും.

ആ​ശു​പ​ത്രി​ക​ളി​ല്‍ രോ​ഗി സ​ന്ദ​ര്‍ശ​നം, സ​ഹാ​യം, ജ​യി​ല്‍ സ​ന്ദ​ര്‍ശ​നം, ക്ലീ​ന​പ്പ് കാ​മ്പ​യി​ന്‍, ര​ക്ത​ദാ​നം, ര​ക്ത ഗ്രൂ​പ് നി​ര്‍ണ​യം, മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്, എം​ബ​സി, പാ​സ്‌​പോ​ര്‍ട്ട്, ഇ​ഖാ​മ മാ​ര്‍ഗ​നി​ര്‍ദേ​ശം, നോ​ര്‍ക്ക സേ​വ​ന​ങ്ങ​ള്‍, നാ​ട്ടി​ല്‍ പോ​കാ​നാ​കാ​ത്ത​വ​ര്‍ക്ക് എ​യ​ര്‍ ടി​ക്ക​റ്റ്, ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​ശ്വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തി​ല്‍ ഉ​ള്‍പ്പെ​ടും.

സ​മ്മേ​ള​ന സ്മാ​ര​ക​മാ​യി ‘രി​ഫാ​യി കെ​യ​ര്‍’ എ​ന്ന പേ​രി​ല്‍ കാ​രു​ണ്യ പ​ദ്ധ​തി ന​ട​പ്പാ​ക്കും. ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക​ളോ​ടു​ള്ള സ​മൂ​ഹ​ത്തി​ന്റെ മ​നോ​ഭാ​വം മാ​റ്റാ​ന്‍ ബോ​ധ​വ​ത്ക​ര​ണ​വും ചി​കി​ത്സ​ക്കും പ​രി​ച​ര​ണ​ത്തി​നും സാ​മ്പ​ത്തി​ക പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​ത്ത 1000 കു​ടും​ബ​ങ്ങ​ളെ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

മാ​സ​ത്തി​ല്‍ 2,500 ഇ​ന്ത്യ​ന്‍ രൂ​പ വീ​തം ഒ​രു വ​ര്‍ഷം 30,000 രൂ​പ ന​ല്‍കു​ന്ന ഈ ​പ​ദ്ധ​തി​യി​ല്‍ ഐ.​സി.​എ​ഫ് ഘ​ട​ക​ങ്ങ​ള്‍ മൂ​ന്ന് കോ​ടി രൂ​പ വി​നി​യോ​ഗി​ക്കും.

വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ഐ.​സി.​എ​ഫ് ഒ​മാ​ന്‍ നാ​ഷ​ന​ല്‍ പ്ര​സി​ഡ​ന്റ് ശ​ഫീ​ഖ് ബു​ഖാ​രി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റാ​സി​ഖ് ഹാ​ജി, ഫി​നാ​ന്‍സ് സെ​ക്ര​ട്ട​റി അ​ശ്‌​റ​ഫ് ഹാ​ജി, ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ പ്ര​സി​ഡ​ന്റ് അ​ഫ്‌​സ​ല്‍ എ​റി​യാ​ട്, സെ​ക്ര​ട്ട​റി നി​ഷാ​ദ് ഗു​ബ്ര, അ​സ്മി​ന്‍ സെ​ക്ര​ട്ട​റി ജാ​ഫ​ര്‍ ഓ​ട​ത്തോ​ട് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. 

Tags:    
News Summary - Indian employment migration should be discussed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.